Good Food

ഗ്രീൻ ടീ ഇഷ്ടമല്ലേ? എങ്കിൽ ഇനി ഗ്രീൻ ടീ ബിസ്ക്കറ്റും ശീലമാക്കാം; വീട്ടിലുണ്ടാക്കാം.

Sponsored Links

green-tea-cookies

ഏതു ഭക്ഷണത്തിനൊപ്പവും ഗ്രീന്‍ ടീ കുടിക്കാം.. ധാരാളം ആന്‍ഡി ഓക്‌സിഡന്റ്‌സുകള്‍ അടങ്ങിയിരിക്കുന്ന ഗ്രീന്‍ ടീക്കൊപ്പം ഇനി ഗ്രീന്‍ ടീയുടെ ബിസ്‌ക്കറ്റ് കഴിക്കാം. ഗ്രീന്‍ ടീ ഉപയോഗിച്ചു പലഹാരങ്ങളുമുണ്ടാക്കാം. നോൺ വെജ്‌ വിഭവം വേണ്ടവർക്ക്‌ ചിക്കനും ഓട്‌സും അരിപ്പൊടിയും കുറച്ച് ഗ്രീന്‍ ടീയും ഉണ്ടെങ്കില്‍ ബിസ്‌ക്കറ്റ് രൂപത്തിലുള്ള ഗ്രീന്‍ ടീ പലഹാരങ്ങളുണ്ടാക്കാം. സ്റ്റീംഡ് ചിക്കന്‍ ഒരു ഗ്രീന്‍ ടീ വിഭവമാണ്. ആവിക്കയറ്റി വേവിച്ച എല്ലില്ലാത്ത ചിക്കനിലേക്ക് കുറുക്കിയെടുത്ത ഗ്രീന്‍ ടീയും ചേര്‍ത്ത് ബിസ്‌ക്കറ്റ് നിര്‍മിക്കാം.

imagesഗ്രീന്‍ ടീയിലേക്ക് ഓട്‌സും മുട്ടയും തൈരുമൊക്കെ ചേര്‍ത്തും പലഹാരങ്ങളുണ്ടാക്കാം. ഒരു കപ്പ് തൈരിലേക്ക് ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ത്തിളക്കുക, ഇതിനൊപ്പം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്തു മൃദുലമാകുന്നതു വരെ ഇളക്കുക, ഈ കൂട്ട് ഒരു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുത്ത് തൈരു കടയുന്നതു പോലെ കടഞ്ഞെടുക്കുക, ഈ കൂട്ട് ഒരു കൊച്ചു പാത്രത്തിലേക്ക് ഒഴിച്ച് അതിനു മുകളില്‍ ബദാമും കശുവണ്ടിയും ചെറുക്കഷണങ്ങളാക്കി മുറിച്ചിട്ട് അലങ്കരിച്ചെടുത്താല്‍ ചായക്കൊപ്പം കഴിക്കാവുന്ന ഗ്രീന്‍ ടീ വിഭവമാകും.നിത്യേന ഗ്രീന്‍ ടീ കുടിക്കുന്നതിനൊപ്പം ഇനി ഇത്തരത്തിലുള്ള ഗ്രീന്‍ ടീ പലഹാരങ്ങളും കഴിക്കാം.

അമിതവണ്ണവും ക്യാന്‍സറും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റി നിറുത്തുന്നതിനു ഗ്രീന്‍ ടീ പതിവാക്കുന്നതു നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ക്കാതെ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. എന്നാല്‍ അതിന്റെ രുചി ചിലര്‍ക്ക് ഇഷ്ടമാകില്ല, ഇത്തരത്തില്‍ ഗ്രീന്‍ ടീ ഇഷ്ടമില്ലാത്തവര്‍ക്ക് ഇനി ഗ്രീന്‍ ടീ പലഹാരങ്ങള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top