“അവിവാഹിതയായ എന്റെ ശരീരത്തിന്റെ ഒരു ഭാഗം പുറത്തു കണ്ടാൽ തീരുന്നതാണോ എന്റെ ജീവിതം? എല്ലാവർക്കുമുള്ളതൊക്കെ തന്നെയല്ലേ ഇതൊക്കെ?ഇതിത്ര വലിയ സംഭവമാണോ ?” – ജിലു ജോസഫ് ചോദിക്കുന്നു

“അവിവാഹിതയായ എന്റെ ശരീരത്തിന്റെ ഒരു ഭാഗം പുറത്തു കണ്ടാൽ തീരുന്നതാണോ എന്റെ ജീവിതം? എല്ലാവർക്കുമുള്ളതൊക്കെ തന്നെയല്ലേ ഇതൊക്കെ?ഇതിത്ര വലിയ സംഭവമാണോ ?” – ജിലു ജോസഫ് ചോദിക്കുന്നു
സോഷ്യൽ മീഡിയ ഇപ്പോൾ മുലയൂട്ടൽ ചർച്ചകളിലാണ്. ഗൃഹാലക്ഷ്മിയുടെ മുഖചിത്രമായ ജിലു ജോസഫണ് ചർച്ചാ വിഷയം. അമ്മയല്ലാത്തോരു സ്ത്രീ മുലയൂട്ടി ആ കുഞ്ഞിന്റെ അവകാശത്തെ ചോദ്യം ചെയ്തെന്നാണ് സമൂഹം പറയുന്നത്. എന്നാൽ വിമർശകരോട് കൃത്യമായ മറുപടിയുണ്ട് ജിലുവിന് .
“ശരിയാണ്. ഞാനൊരു അമ്മയല്ല. പക്ഷേ മുലയൂട്ടല്‍ ഒരു പാപമായി കരുതുന്നുമില്ല. ആളുകള്‍ പറയുന്ന പ്രധാന വിമര്‍ശനം എന്നത് ആ കുഞ്ഞിന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല എന്നാണ്. മാതൃത്വം എന്റെ മുഖത്ത് പ്രകടമായില്ല എന്നൊക്കെയാണ് പ്രധാന വിമര്‍ശനം. പക്ഷേ, ഞാനൊരു ക്യാംപയിനിന്റെ ഭാഗമാവുക മാത്രമാണ് ചെയ്തത്.
അതിനര്‍ഥം നാളെ മുതല്‍ കേരളത്തിലെ എല്ലാ അമ്മമാരും വസ്ത്രമഴിച്ചിട്ട് മുലയൂട്ടണം എന്നല്ല. സാഹചര്യവശാല്‍ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ അതിന് ഒരു മടിയും വിചാരിക്കേണ്ടതില്ല എന്നതാണ്. നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെയാണ് മുലയൂട്ടുന്നത്. അതൊരു നല്ല കാര്യമാണെന്നാണ് പറയുന്നത്. ഞാന്‍ ലോകത്തോട് എന്തുപറയാന്‍ ആഗ്രഹിക്കുന്നുവോ അതാണ് ഞാന്‍ ഇതിലൂടെ പറഞ്ഞത്. അതിലെന്താണ് തെറ്റെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല.
കുഞ്ഞിന്റെ അവകാശം നിഷേധിച്ചതിനോട് ജിലു പ്രതികരിക്കുന്നത് ഇങ്ങനെ – “ഞാന്‍ എന്റെ കയ്യിലുള്ള കുഞ്ഞിനോട് ചെയ്ത തെറ്റെന്താണ്? കുഞ്ഞിനെ തല്ലുകയോ കൊല്ലുകയോ ഇരുട്ടുമുറിയിലിട്ടു പീഡിപ്പിക്കുകയോ ചെയ്തില്ല. പകരം അതിനെ എന്റെ മാറോട് ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. ആ കുഞ്ഞിന്റെ അമ്മ എന്റെ തൊട്ടടുത്തുണ്ടായിരുന്നു അപ്പോള്‍. ഞാനതിനെ സ്നേഹത്തോടെ നോക്കുകയും നെഞ്ചില്‍ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. അല്ലാതെ ഞാനതിനെ നോവിക്കുകയൊന്നുമല്ലല്ലോ ചെയ്തത്. ഈ ബാല പീഢനം എന്നൊക്കെ പറയുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ആളുകള്‍ പറയുന്നത് കേട്ടാല്‍ ഞാന്‍ ആ കുഞ്ഞിനെ ഉപദ്രവിച്ചതു പോലെയാണ് തോന്നുക. വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി മാത്രം കാണുന്നു.
ഇതിത്ര വലിയ സംഭവമാണോ ? അവിവാഹിതയായ എന്റെ ശരീരത്തിന്റെ ഒരു ഭാഗം പുറത്തു കണ്ടാൽ തീരുന്നതാണോ എന്റെ ജീവിതം? എനിക്കല്ലേ അതുകൊണ്ടു പ്രശ്നമുണ്ടാകേണ്ടത്. എല്ലാവർക്കുമുള്ളതൊക്കെ തന്നെയല്ലേ ഇതൊക്കെ. ആളുകൾ എന്തു പറയുന്നു എന്നതു മാത്രമല്ലേ നമ്മുടെ ഭയം. ? അല്ലാതെ ഈ പ്രവർത്തി എങ്ങനെ മോശമാകും. ?
മുന്‍പ് എയര്‍ഹോസ്റ്റസ് എന്ന പദം പോലും കുമളിക്കാര്‍ കേള്‍ക്കാതിരുന്ന കാലത്താണ് 17 വയസുള്ള ഞാന്‍ എയര്‍ ഹോസ്റ്റസാകാന്‍ തീരുമാനിക്കുന്നത്. അന്നും നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. പക്ഷേ, അന്ന് വീട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു എനിക്ക്. ഈ വിഷയത്തില്‍ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.
ഈ ഫോട്ടോ ഷൂട്ടിനു തയ്യാറായത് തികച്ചും എന്റെ വ്യക്തിപരമായ തീരുമാനമാണ്. ആരും എന്നെ നിര്‍ബന്ധിച്ച് ഞാന്‍ ചെയ്തതല്ല. ഞാന്‍ എന്റെ ഇഷ്ടത്തിനു ചെയ്തതാണ്. ഇത്രകാലവും ജീവിച്ചത് എന്റെ ശരികള്ക്കനുസരിച്ചാണ്. ജീവിതത്തിലെ നേട്ടങ്ങളെല്ലാം കൈവരിച്ചത് സ്വന്തം ശിരിക്കനുസരിച്ച് മുന്നോട്ടു പോയതിനാലാണ്. ഇതും അങ്ങിനെതന്നെ.
അതുപോലെ വിമര്‍ശകര്‍ക്ക് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇത് ശരിയല്ലെന്ന് പറയുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്ന് ഞാനും കരുതുന്നു. വിമര്‍ശനങ്ങളെ മാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ജിലു വിമർശകർക്ക് മറുപടി നൽകിയത്
gilu joseph about photoshoot