Sports

വിക്കറ്റ് നഷ്ടമാകാതിരിക്കാൻ റെയ്‌നയുടെ രസകരമായ ഫൂട്ടി ഡാൻസ് !!!

Sponsored Links

sharj

വിക്കറ്റ് നഷ്ടമാകാതിരിക്കാൻ റെയ്‌നയുടെ രസകരമായ ഫൂട്ടി ഡാൻസ് !!!

Raina

ഇന്നലെ നടന്ന ചെന്നൈ-രാജസ്ഥാന്‍ മത്സരത്തില്‍ ബോൾ സ്റ്റംമ്പില്‍ കൊള്ളുന്നത് ഒഴിവാക്കാന്‍ റെയ്‌ന കാലുകള്‍ കൊണ്ട് പന്ത് തട്ടിക്കളയുന്ന കാഴ്ചയാണ് ആരാധകരെ രസിപ്പിച്ചത്.ചെന്നെ ഇന്നിംഗ്‌സിന്റെ 12-ാം ഓവറിലാണ് രസകരമായ സംഭവം. രാജ്‌സഥാന്‍ താരം ശ്രേയസ് ഗോപാലിന്റെ പന്ത് സ്റ്റമ്പില്‍ കൊള്ളാതിരിക്കാന്‍ റെയ്ന കാലു കൊണ്ടു തട്ടിയകറ്റുകയായിരുന്നു. സാധാരണ തട്ടും പോലെയായിരുന്നില്ല അത്.

3588749423001_5773901588001_5773897516001-vs

വളരെ പണിപ്പെട്ടായിരുന്നു ആ തട്ടിയകറ്റല്‍. എന്നാല്‍ ബാറ്റില്‍ തൊടാതെ പിന്നോട്ടു പോയ പന്ത് കീപ്പര്‍ ജോസ് ബട്ട്‌ലറിന്റെ ഗ്ലൗസില്‍ തട്ടിയാണ് മുന്നോട്ടു വന്നത്. റെയ്‌ന ക്രീസില്‍ തന്നെ ഉണ്ടായിരുന്നു താനും. എന്നാല്‍ ഇത് ഒന്നും മനസിലാകാതെ വിക്കറ്റ് തെറിക്കാതിരിക്കാന്‍ സാഹസികമായി റെയ്‌ന പന്ത് തട്ടിയകറ്റുകയായിരുന്നു.

Raina46

ആ സമയത്ത് 28 പന്തില്‍ 46 റണ്‍സെന്ന നിലയിലായിരുന്നു റെയ്ന. അടുത്ത പന്തില്‍ റെയ്ന, കൃഷ്ണപ്പ ഗൗതമിന് ക്യാച്ച് നല്‍കി പുറത്താകുകയും ചെയ്തു. മത്സരത്തില്‍ ചെന്നൈ 64 റണ്‍സിന് വിജയിച്ചു. 205 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം 140 ല്‍ അവസാനിച്ചു. തകര്‍പ്പന്‍ സെഞ്ചുറിയുമായി കളംനിറഞ്ഞ ഷെയ്ന്‍ വാട്സനാണ് കളിയിലെ താരം. 57 പന്തില്‍ ഒന്‍പത് ബൗണ്ടറിയും ആറു സിക്സറുമായി വാട്സണ്‍ 106 റണ്‍സ് നേടി.

3588749423001_5773910634001_5773905751001-vs

maxresdefault

thequint2016-02ab3d93ee-4239-4be7-86f2-24025ad804e9Watson-234

funny footy dance by suresh raina

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top