Lifestyle

ഓരോ വ്യക്തിയുടെയും പേരിന്റെ ആദ്യാക്ഷരവും അവരുടെ വ്യക്തിത്വവും തമ്മിൽ ബന്ധമുണ്ട്‌.

Sponsored Links

Actor-Names

Prev1 of 5Next

നമ്മുടെ ഓരോരുത്തരുടെ പേരിനും ഓരോ അർത്ഥം ഉണ്ടായിരിക്കും, കൂടാതെ ആ പേരിൽ നിന്നും അതിന്റെ ഉടമയുടെ വ്യക്തിത്വത്തെ കുറിച്ച്‌ ഏറെക്കുറെ മനസ്സിലാക്കാനും കഴിയും.  അതുകൊണ്ടാണ്‌ മാതാപിതാക്കൾ മക്കൾക്ക്‌ പേരിടുമ്പോൾ നന്നായി ആലോചിച്ച്‌ തന്നെ ആ കർമ്മം ചെയ്യുന്നതും.   ഓരോ വ്യക്തിയുടേയും പേരിന്റെ ആദ്യാക്ഷരവും അവരുടെ വ്യക്തിത്വവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ പരിശോധിക്കാം.  ജീവിതത്തിൽ അവർക്ക്‌ എങ്ങനെയുള്ള വിജയങ്ങളും പരാജയങ്ങളും നേരിടേണ്ടിവരുന്നു എന്നും മനസ്സിലാക്കാം.

A.എ എന്ന ആദ്യാക്ഷരത്തിൽ തന്നെ പേരുതുടങ്ങുന്നവർ, അപാര ധൈര്യശാലികളും പരിശ്രമികളും ആയിരിക്കും. ഇവർ എപ്പോഴും ആകർഷണീയരായിരിക്കാനും അത്തരത്തിലുള്ളവരെ ഇഷ്ടപ്പെടുന്നവരുമാണ്. ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള അപാരമായ കഴിവ് ഇവർക്കുണ്ട്. വ്യത്യസ്ഥത എപ്പോഴും ഇഷ്ടപ്പെടുന്നവരാണിവർ. പഠിത്തത്തിലായാലും ജോലിയിൽ ആയാലും, പൂർത്തിയാക്കുന്നതുവരെ വിശ്രമമില്ലാതെ പ്രവർത്തിക്കും, ഒരിക്കലും പരാജയം സമ്മതിക്കാറില്ല ഇത്തരക്കാർ.  പ്രണയത്തിന്റെ കാര്യത്തിൽ അവർ അല്പം പിന്നിലാണ്, പ്രണയം ഇഷ്ടമല്ല എന്നല്ല, തന്റെ പ്രീയപ്പെട്ടവരെ എന്നും പ്രാധാന്യത്തോടെ കാണുന്നവർ തന്നെയാണിവർ, പക്ഷേ പ്രണയത്തിനായി കാത്തിരിക്കനൊന്നും ഇവർ ഒരുക്കമാകില്ല. എന്ത് കാര്യവും, അത് സന്തോഷം ഉണ്ടാക്കുന്നതോ സങ്കടം ഉണ്ടാക്കുന്നതോ ആയാലും, വളച്ചൊടിക്കാതെ നേരെ പറയുന്നതാണിവർക്കിഷ്ടം. വളരെ ധൈര്യശാലികളാണെങ്കിലും, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവവും ഇവർക്കുണ്ട്.

B. ഇവർ ജീവിതത്തിൽ എന്നും പുതിയ വഴികൾ തേടാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. ഒരു വഴിയിൽ തന്നെ പിടിച്ച് മുന്നോട്ട് പോകാൻ ഇവർ ഒരിക്ക്ലൗം താത്പര്യപ്പെടില്ല. ഇവർ അല്പം നാണം കുണുങ്ങികളും, തൊട്ടാവാടികളും ആയിരിക്കും. കൂട്ടുകാരോട് പോലും അധികം ഉള്ള് തുറക്കാറില്ല ഇത്തരക്കാർ, ഇവരുടെ ജീവിതം രഹസ്യങ്ങൾ നിറഞ്ഞതായിരിക്കും, എന്നാൽ അവ ഏറ്റവും അടുത്തുള്ളവർക്ക് പോലും മനസ്സിലാക്കാൻ കഴിയില്ല. അധികം സുഹൃത്തുക്കൾ ഉണ്ടാകില്ലെങ്കിലും, ഉള്ളവർ വളരെ വിശ്വസ്ഥരായിരിക്കും. പ്രണയവിഷയത്തിൽ ഇവർ വളരെ ഓപ്പൺ ആയിരിക്കും, സ്നേഹത്തിന് വേണ്ടി എത്രകാലം കാത്തിരിക്കാനും ഇവർ ഒരുക്കമായിരിക്കും. പ്രണയത്തിൽ പലപ്പോഴും ഇവർ ചതിക്കപ്പെടാറുമുണ്ട്. ഇവർക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ട്, സൗന്ദര്യമുള്ള എന്തിനോടും ഇവർക്ക് വല്ലാത്ത ഭ്രമമായിരിക്കും.

C. സിയിൽ തുടങ്ങുന്ന പേരുള്ളവർക്ക് എല്ലാ മേഖലയിലും വിജയം സുനിശ്ചിതമാണ്. ഇവർ കാഴ്ചയിൽ ആകർഷണീയരാണ് എന്നത് മാത്രമല്ല ജോലിയിലും ഭാഗ്യം ഇവർക്കൊപ്പം ഉണ്ടാകും. ഇവരുടെ മുന്നേറ്റത്തെ ആർക്കും തടയാൻ കഴിയില്ല. സൗന്ദര്യം ആവശ്യത്തിന് ഈശ്വരൻ ഇവർക്ക് നൽകിയിട്ടുണ്ടെങ്കിലും സ്വയം സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ഇവർ നടത്തും. മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുന്നവരാണിവർ. സുഖത്തിൽ കൂടെ നിന്നില്ലെങ്കിലും മറ്റുള്ളവരെ വിഷമഘട്ടത്തിൽ സഹായിക്കാൻ മുന്നിൽ തന്നെ ഇവർ ഉണ്ടാകും. ഇവർ അഗാധമായിതന്നെ പ്രണയിക്കുന്നവരാണ്, പ്രണയിക്കാൻ തക്ക ആരെയും ലഭിച്ചില്ലെങ്കിലും ഒറ്റക്ക് സന്തോഷത്തോടെ ഇവർ ജീവിക്കും. ഇവരുടെ സ്വഭാവം അല്പം കൂടുതൽ ഇമോഷണൽ ആയിരിക്കും.

D.ഡി എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ എവിടെയും വിജയം കൈപ്പിടിയിൽ ഒതുക്കും. ഭാഗ്യം കൂടെ ഇല്ലെങ്കിലും നിരാശരാകില്ല ഇവർ, കാരണം മുന്നോട്ടുള്ള പാതയിൽ വിജയം ഇവരെ കാത്ത് നിൽക്കുന്നുണ്ടാകും. മറ്റുള്ളവരുടെ വാക്കുകൾക്ക് പകരം സ്വന്തം മനസ്സന് ശരിയെന്ന് തോന്നുന്നത് ചെയ്യാനാണ് ഇവർക്കിഷ്ടം. ഒരു തീരുമാനം എടുത്താൽ അത് നടത്തിയേ ഇവർ പിൻവാങ്ങാറുള്ളു. ഇവർക്ക് കാഴ്ചയിലെ ആകർഷണീയതയ്ക്കായി അണിഞ്ഞൊരുങ്ങേണ്ട ആവശ്യകതയുണ്ടാകില്ല, ജന്മനാൽ തന്നെ ഇവർ സ്മാർട്ട് ആയിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്നും ഇവർ ഒരിക്കലും മാറിനിൽക്കില്ല, അത് ശത്രുവാണോ മിത്രമാണോ എന്ന് കൂടി ചിന്തിക്കാതെ തന്നെ സഹായിക്കാൻ ഇവർ ഉണ്ടാകും. പ്രണയ വിഷയത്തിൽ ഇവർ അല്പം നിർബന്ധ ബുദ്ധിക്കാരാണ്, ഇവർ ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ അവരെ സ്വന്തമാക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കില്ല. ഇവർ പ്രണയകാര്യത്തിൽ വിശ്വസനീയർ തന്നെ.

E. പേരിന്റെ ആദ്യാക്ഷരം ഇ ആയിട്ടുള്ളവർ രസികന്മാരയിരിക്കും, ചിരിയും തമാശയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരാണ് ഇവർ. ഇവർക്ക് ആഗ്രഹിക്കുന്നതെല്ലാം ലഭ്യമാകുന്നു. ആരെങ്കിലും ഇവരുടെ വളർച്ചയെ തടയാൻ എത്തിയാൽ അതിൽ നിന്നും എളുപ്പത്തിൽ രക്ഷനേടാൻ ഇവർക്ക് കഴിയും. ചിട്ടയായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഇവർക്ക് എല്ലാ വസ്തുക്കളും അടുക്കും ചിട്ടയോടും ഇരിക്കുന്നതാണിഷ്ടം. പ്രണയത്തിൽ ഇവർ ഉറച്ച് നിൽക്കുന്നവരായിരിക്കില്ല, അതുകൊണ്ട് തന്നെ ബന്ധങ്ങൾ ഇവരെ വിട്ടു പോകാൻ സാധ്യതകൾ ഉണ്ട്. തുടക്കത്തിൽ അവർ പ്രണയം അസ്ഥിയിൽ പിടിച്ച പോലെ കാട്ടുമെങ്കിലും ആരിലാണ് ഇവർ ആകൃഷ്ടരാകുക എന്ന് പറയാൻ സാധിക്കില്ല, അങ്ങനെ ഇഷ്ടമായാൽ പിന്നെ അവർ തികച്ചും ആത്മാർത്ഥത ഉള്ളവർ തന്നെയായിരിക്കും.

F. ഈ അക്ഷരത്തിൽ പേരു തുടങ്ങുന്നവർ നല്ല ഉത്തരവാദിത്വമുള്ളവരായിരിക്കും, കൂടാതെ പലപ്പോഴും ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.തികഞ്ഞ ആത്മ വിശ്വാസമുള്ളവരായ ഇവർ വളരെ ആലോചിച്ചുമാത്രമേ ചിലവ് നടത്താറുള്ളു. പ്രണയത്തിന് ഇവരുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം ഉണ്ടാകും. ഇവർ വളരെ സെക്സിയും ആകർഷണീയരുമായിരിക്കും, അങ്ങനെ ഉള്ളവരെ ഇവർ കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്യും.ഇവരുടെ മനസ്സ് നിറയെ പ്രണയം ആയിരിക്കും.

G.പലപ്പോഴും തന്റെ ആവശ്യങ്ങൾ പോലും ഒഴിവാക്കി, മറ്റുള്ളവരെ സഹായിക്കാൻ എന്നും സന്നദ്ധരായിരിക്കും ജി എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ.കാര്യങ്ങളെ കീറിമുറിച്ച് പരിശോധിക്കാൻ ഇവർ ശ്രമിക്കാറില്ല, കാരണം ഇവരുടെ ഹൃദയം ശുദ്ധമാണ്.തന്റെ പ്രവർത്തികളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, വളരെ സൂക്ഷിച്ച് മാത്രമേ ഇവർ മുന്നോട്ട് പോകു. പ്രണയത്തിൽ ഇവർ വളരെ വിശ്വസ്ഥരായിരിക്കും, ഇക്കാര്യത്തിൽ ഇവർ വളരെ ബുദ്ധിയോടെയും ധൈര്യത്തോടെയും പ്രവർത്തിക്കും, ഉറപ്പില്ലാതെ ഒരാൾക്ക് വേണ്ടി വെറുതെ സമയവും പൈസയും ചിലവഴിക്കാൻ ഇവർക്ക് താത്പര്യം ഉണ്ടാകില്ല.

H.എച്ചിൽ തുടങ്ങുന്ന പേരുള്ളവർ പൈസയ്ക്ക് കൂടുതൽ വില കല്പിക്കുന്നവരായിരിക്കും. എപ്പോഴും ചിരിച്ച മുഖത്തോടുകൂടി കാണപ്പെടുന്നു. ഇവർ തന്റെ ചുറ്റുമുള്ളവരേയും സന്തോഷിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പൊതുവെ സത്യസന്ധരായുള്ള ഇവർ മറ്റുള്ളവരോട് നന്നായി പെരുമാറാൻ കഴിയുന്നവരും ആഢ്യത്വത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരും ആണ്. പെട്ടെന്ന് ശരിയായ തീരുമാനം എടുക്കാൻ കഴിവുള്ളവരും ഏത് അർദ്ധരാത്രിയിലും മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധരാകുന്നവരുമാണ് ഇക്കൂട്ടർ.പ്രണയത്തിന്റെ കാര്യത്തിൽ അല്പം പിന്നോട്ടാണെങ്കിലും പ്രണയിച്ചാൽ അത് ജീവിതകാലം മുഴുവൻ നിലനിർത്താൻ സ്വന്തം ജീവൻ കൊടുക്കാനും മടിക്കില്ല. സ്വന്തം അഭിമാനത്തിന് വില കല്പിക്കുന്നവരാണിവർ.

I.ഈ അക്ഷരത്തിൽ പേരു തുടങ്ങുന്നവരിൽ കൂടുതൽ പേരും കലാകാരന്മാർ ആയിരിക്കും. സ്വയം ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടി മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രം ആകാറുണ്ട് ഇവർ. വാക്കിന് സ്ഥിരത ഇല്ലാത്തവരായിരിക്കും. അവസരങ്ങൾ ഒരുപാട് കിട്ടുമെങ്കിലും അതിൽ നിന്ന് വഴുതി തന്റെ മാത്രമായ തീരുമാനങ്ങളിലേക്ക് പോകാൻ ഇവർക്ക് പ്രത്യേക കഴിവുണ്ടാകും. എന്തും ആലോചിച്ച് മാത്രം ചെയ്യുന്നവരെപ്പോലും തന്നിലേക്ക് ആകർഷിക്കാനുള്ള കഴിവ് ഇവരുടെ പ്രത്യേകതയാണ്.

J.ജെ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ സ്ഥിരത ഇല്ലാത്ത സ്വഭാവത്തിന് ഉടമകളാണ്. നല്ല ഗുണങ്ങൾക്കൊപ്പം തന്നെ പിടിവാശിയും ഉള്ളവരാണ്. എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചാൽ അത് ചെയ്തിട്ടേ പിന്മാറുകയുള്ളു. പഠനകാര്യത്തിൽ അല്പം പിന്നോട്ടാണെങ്കിലും തന്റെ കടമ നിർവ്വഹിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ് ഇവർ.ഈ കൂട്ടരെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ടാകും. തനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിതാവസാനം വരെ ഒപ്പം നിൽക്കാനും ഇവർ തയ്യാറാകും.

Prev1 of 5Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top