Interview

സോഹൻലാൽ സിനിമാ ഗാനരചന അവസാനിപ്പിക്കുന്നു.

Sponsored Links

222450_3384641353564_25523116_n

സംവിധായകനും ഗാനരചയിതാവുമായ സോഹൻലാൽ, താനിനി സിനിമാപ്പട്ടെഴുതില്ലെന്ന്‌ പറഞ്ഞു. ഉണ്ണിമേനോൻ പാടിയ എന്തേ ഇന്നെൻ കനവുകളെല്ലാം നീയായ്‌… (കൊന്തയും പുണൂലും), കെ.എസ്‌.ചിത്ര പാടിയ മറക്കാനുള്ളത്‌ മറന്നുതന്നെയാകണം… (കഥവീട്‌), ശ്വേതപാടിയ കാറ്റിലെ പൂമണം…ഈ മഴയിതളിലെന്റെ ഓർമ്മകൾ…. (കഥവീട്‌, ടീൻസ്‌) എന്നിങ്ങനെ നല്ലവരികളെന്ന്‌ നിരൂപക പ്രശംസ നേടിയ ഒരുപിടി സിനിമാഗാനങ്ങൾ സോഹൻലാൽ എഴുതിയിട്ടുണ്ട്‌. ഗാനരചന അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെകുറിച്ചും സോഹൻലാൽ സംസാരിച്ചു.

സിനിമയ്ക്കുവേണ്ടി പാട്ടെഴുതില്ലെന്ന്‌ തീരുമാനിക്കാൻ എന്തെങ്കിലും പേത്യേകകാരണമുണ്ടോ?

ഫിലിം മേക്കിംഗിൽ പൂർണമായും ശ്രദ്ധിക്കാൻ വേണ്ടിയാണ്‌ അങ്ങനെയൊരു തീരുമാനം. ഗുരുതുല്യരും പ്രമുഖരും സുഹൃത്തുക്കളുമായ സംവിധായകരും നിർമ്മാതാക്കളുമൊക്കെ അവരുടെ പുതിയ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങളെഴുതാൻ ആവശ്യപ്പെടുന്നുണ്ട്‌. പാട്ടെഴുത്ത്‌ എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ ഇൻവോൾവ്മെന്റ്‌ ആവശ്യപ്പെടുന്ന ഒരു കാര്യമാണ്‌. പലപ്പോഴും അടുത്ത സിനിമയുടെ തിരക്കഥാ രചനയിലോ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കിടയിലോ ഒക്കെയാവും ഇത്തരം അവസരങ്ങൾ തേടി വരുക. അത്‌ നമ്മുടെ പടത്തെ ബാധിക്കും. ഒരു സിനിമ കഴിഞ്ഞ്‌ അടുത്ത ചിത്രത്തിലേക്കെത്താൻ വളരെയേറെ സമയമെടുക്കുന്നു എന്നൊരാരോപണം എന്നെക്കുറിച്ചുണ്ട്‌. ആ ഇടവേളയുടെ ദൈർഘ്യം കുറയ്ക്കാൻ കൂടി വേണ്ടിയാണ്‌ ഈ തീരുമാനം.

സംവിധായകരായ സത്യൻ അന്തിക്കാട്‌, ബാലുകിരിയത്ത്‌ എന്നിവരും അവരുടെ തുടക്കക്കാലത്ത്‌ ഗാനങ്ങൾ എഴുതിയിരുന്നു. ഗാനരചനയും സംവിധാനവും ഒന്നിച്ചുകൊണ്ടുപോകുന്നതിൽ വളരെയേറെ വിജയിച്ച പ്രതിഭയായിരുന്നു പി. ഭാസ്കരൻ. താങ്കൾക്കും അത്‌ സാധിക്കില്ലേ?

ഭാസ്കരൻ മാഷൊക്കെ മഹാപ്രതിഭയല്ലേ. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി ഭാസ്കരൻ മാഷിന്റെ ഒരു ലഘു ജീവചരിത്രം ഞാനെഴുതിയിട്ടുണ്ട്‌. 282 ചിത്രങ്ങൾക്ക്‌ ഗാനരചന നിർവഹിക്കുകയും 47 സിനിമകൾ സംവിധാനം ചെയ്യുകയും 7 സിനിമകളിൽ അഭിനയിക്കുകയും ചെയ്ത അത്ഭുത പ്രതിഭാസമാണദ്ദേഹം. ഒരു പുരുഷായുസ്സിൽ ഇത്രയൊക്കെ ചെയ്യാനാവുകയെന്നത്‌ എന്റെ സങ്കല്പങ്ങൾക്കും അപ്പുറമാണ്‌.
സത്യൻ അന്തിക്കാട്‌ എഴുതിയ ഒരു നിമിഷം തരൂ നിന്നിലലിയാൻ… എന്ന ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്‌. ബാലുകിരിയത്ത്‌ എഴുതിയ സ്വപ്നങ്ങളേ വീണുറങ്ങൂ.. എന്ന ഗാനവും പ്രിയപ്പെട്ടതാണ്‌. സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അവരും ഗാനരചന മറ്റുള്ളവരെയാണ്‌ ഏല്പിച്ചത്‌.

 

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top