Articles

ഹിറ്റുകളുടെ കഥ : മണിച്ചിത്രത്താഴ് – മണിച്ചിത്രത്താഴിലെ നായകനെ ഫാസിൽ കണ്ടെത്തിയ കഥ

Sponsored Links

Sureshgopi_Mohanlal

മനസ്സു നിറയെ കഥകളുള്ള ഒരാള്‍ ഒരിക്കല്‍ സംവിധായകന്‍ ഫാസിലിന്റെ വീടു തേടിയെത്തി . കണ്ടപ്പോള്‍ സാധു മനുഷ്യന്‍ . കഥ പറഞ്ഞു പൊയ്ക്കോട്ടേ എന്ന് ഫാസില്‍ കരുതി . അയാളുടെ പേര് മധുമൂട്ടം എന്നായിരുന്നു . അയാള്‍ ആദ്യം പറഞ്ഞ കഥ ഫാസിലിനു ഇഷ്ട്ട പെട്ടില്ല . വീണ്ടും ഒന്ന് രണ്ടുകഥകള്‍ കൂടി പറഞ്ഞു . അവസാനം പറഞ്ഞ രണ്ടുകഥകളായിരുന്നു ‘എന്നെന്നുംകണ്ണേട്ടന്റെ ‘ ‘ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ ‘ എന്നീ രണ്ടു ചിത്രങ്ങളായി മാറിയത് .

20-1492673234-manichitrathazhu-here-are-8-facts-that-you-didnt-know-08

കുറച്ചു കാലങ്ങള്‍ക്കു ശേഷം ഫാസില്‍ മധുമൂട്ടത്തെ വിളിച്ച് തന്നോട് ആദ്യമായി പറഞ്ഞ ‘അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ചാത്തനേറുമൊക്കെയുള്ള’ ആ കഥ ഒരിക്കല്‍ക്കൂടി പറയാന്‍ ആവശ്യപ്പെട്ടു . മധുമൂട്ടം കഥ പറഞ്ഞു . ഫാസില്‍ ലയിച്ചിരുന്നു . കഥ കഴിഞ്ഞതും ഫാസില്‍ മധു മൂട്ടത്തോട് പറഞ്ഞു നിങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്നതുപോലെ സ്ക്രിപ്റ്റ് എഴുതുക . ഒരു തിരകഥാകൃത്തോ നോവലൈറ്റോ ഒന്നുമല്ലാതിരുന്ന മധുമൂട്ടം എഴുതി തുടങ്ങിയപ്പോള്‍ പല പ്രതിസന്ധികളും നേരിട്ടു . ഒടുവില്‍ , പലതവണ തിരുത്തി എഴുതിയായിരുന്നു ഫാസിലിന്റെ പാസ് മാര്‍ക്ക് വാങ്ങിയത് . കഥ കേട്ട സമയത്തു തന്നെ നാഗവല്ലിയായി ശോഭന ഫാസിലിന്റെ മനസ്സില്‍ കുടിയേറിയിരുന്നു . ജീവിതത്തില്‍ ഒരു നര്‍ത്തകി കൂടിയായ ശോഭന ഈ ചിത്രത്തിലൂടെ ദേശീയ പുരസ്ക്കാരം നേടുമെന്ന് ക്ലൈമാക്സ് കേള്‍ക്കുന്ന സമയത്ത് ഫാസില്‍ മധു മൂട്ടത്തോട് ഉറപ്പിച്ചു പറഞ്ഞിരുന്നു . കന്നഡ നടന്‍ ശ്രീധര്‍ ചെയ്തറോളില്‍ വിനീതിനെ യായിരുന്നു നിശ്ചയിച്ചിരുന്നത് .എന്നാല്‍ , ഷൂട്ടിംഗ് സമയത്ത് വിനീതിന് എത്തി ചേരാന്‍ കഴിഞ്ഞില്ല . വിനയപ്രസാദ് അവതരിപ്പിച്ച ശ്രീദേവി എന്ന കഥാപാത്രത്തിനു വേണ്ടിയും ഒരുപാട് മുഖങ്ങള്‍ ഫാസില്‍ പരതിയിരുന്നു .

19-1492608869-manichitrathazhu-1

ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തിലേക്ക് മോഹന്‍ലാലിനെ ഏറ്റവും അവസാനമായിരുന്നു ഫിക്സ് ചെയ്തത് . കാരണം , ഇടവേളക്കുശേഷമാണ് അങ്ങനെ ഒരു കഥപാത്രം ലാന്‍റ് ചെയ്യുന്നത് . ഡോക്ടര്‍ സണ്ണിയെ മോഹന്‍ലാല്‍ ഏറ്റെടുക്കുമോ എന്ന് ഫാസില്‍ സംശയിച്ചിരുന്നു . പക്ഷേ , കഥ കേട്ട മോഹന്‍ലാല്‍ ഡോക്ടര്‍ സണ്ണി താനല്ലാതെ മറ്റാരുമല്ല എന്ന് ഉറപ്പിച്ചു . അതോടെ , സണ്ണിയുടെ കഥാപാത്രം ഇടവേളക്കു മുന്‍പ് തന്നെ വരുന്ന രീതിയില്‍ വളര്‍ത്തി വലുതാക്കി . മനശാസ്ത്രജ്ഞന്‍മാരേയും മന്ത്ര വാദികളെയുമെല്ലാം കണ്ട് സ്ക്രിപ്റ്റിലെ സംശയങ്ങള്‍ തീര്‍ത്തുകൊണ്ടായിരുന്നു 1993ഒക്ടോബറില്‍ തൃപ്പൂണിത്തുറ പാലസില്‍ വെച്ച് ഷൂട്ടിംഗ് തുടങ്ങിയത് . ഷൂട്ടിംഗ് തീരാന്‍ മൂന്നു ദിവസം ബാക്കിയുള്ള പ്പോഴായിരുന്നു ചിത്രത്തിന് യോജിച്ച ‘മണിച്ചിത്രത്താഴ്’ എന്ന പേര് കണ്ടെത്തിയത് . ബിച്ചു തിരുമല യായിരുന്നു ഗാന രചയിതാവ് .

1k44fWzLzOoXIXRIbXxkMnLMHru

എം .ജി . രാധാകൃഷ്ണന്‍ സംഗീതം നിര്‍വ്വഹിച്ചു . തമിഴ് ഗാന രചയിതാവ് വാലി രചിച്ചതായിരുന്നു ” ഒരു മുറൈ വന്ത് പാര്‍ത്തായാ ” എന്ന ഗാനം. സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു നിര്‍മ്മാണം . സുരേഷ് ഗോപി – പപ്പു – ഇന്നസെന്റ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ച മണിച്ചിത്രത്താഴ് 1993ഡിസംബര്‍24നായിരുന്നു പ്രദര്‍ശനത്തിനു വന്നത് . അന്നോളമുള്ള സകല ബോക്സ് ഓഫീസ് റെക്കോര്‍ഡ് കളും കടപുഴക്കികൊണ്ടായിരുന്നു മണിച്ചിത്രത്താഴ് ഫിനിഷ് ചെയ്തത്

manichitrathazhu-cover-19-1492607833

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top