Sports

കോടികൾ മുടക്കി ലേലത്തിൽ എടുത്ത ഐ പി എൽ ദുരന്ത താരങ്ങൾ, കണ്ടം വഴി ഓടികൊള്ളാൻ പറഞ്ഞു ആരാധകർ

Sponsored Links

ipl

കോടികൾ മുടക്കി ലേലത്തിൽ എടുത്ത ഐ പി എൽ ദുരന്ത താരങ്ങൾ, കണ്ടം വഴി ഓടികൊള്ളാൻ പറഞ്ഞു ആരാധകർ

മൂല്യത്തിനൊത്ത പ്രകടനം കളിക്കളത്തില്‍ തിരിച്ചുനല്‍കുമ്പോള്‍ മറ്റു ചിലരാവട്ടെ വന്‍ ദുരന്തമായി മാറുകയും ചെയ്യും.

കോടികളുടെ തലയെടുപ്പോടെ ഐപിഎല്ലിനെത്തി ടീമിനു ബാധ്യതയായി മാറിയ താരങ്ങള്‍. ടീമില്‍ ഇവരുടെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അടുത്ത സീസണിലെ ഐപിഎല്ലില്‍ ഇവരെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുമോയെന്ന കാര്യം പോലും സംശയത്തിലാണ്. ഇത്തരത്തില്‍ ഹീറോയെപ്പോലെ വന്ന് വില്ലനായി മാറിയ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ആരോണ്‍ ഫിഞ്ച് (പഞ്ചാബ്)

aaron-finchcropped_6ktpue3375b1b2x4poqtkyf1

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായ ആരോണ്‍ ഫിഞ്ച് ഐപിഎല്ലിന്റെ ഈ സീസണില്‍ ഇതുവരെ ദയനീയ പരാജയമാണ്. 6.2 കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഫിഞ്ചിനെ സ്വന്തമാക്കിയത്. എന്നാല്‍ ബാറ്റിങില്‍ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും ആറ് ശരാശരിയില്‍ വെറും 24 റണ്‍സാണ് ഫിഞ്ച് നേടിയത്. ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, മയാങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍ എന്നിവരങ്ങുന്ന ശക്തമായ ബാറ്റിങ് നിരയുള്ള പഞ്ചാബ് അടുത്ത സീസണില്‍ ഫിഞ്ചിനെ നിലനിര്‍ത്താന്‍ സാധ്യതയില്ല

ക്രിസ് വോക്‌സ് (ബാംഗ്ലൂര്‍)

download (1)

7.4 കോടി രൂപയ്ക്കാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടറായ ക്രിസ് വോക്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിയത്. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇംഗ്ലീഷ് ടീമിലെ സ്ഥിരസാന്നിധ്യമായ വോക്‌സ് പക്ഷെ ആര്‍സിബിയില്‍ ദയനീയ പ്രകടനമാണ് നടത്തുന്നത്. ഫോമിലേക്കുയരുമെന്ന പ്രതീക്ഷയോടെ താരത്തിന് ആര്‍സിബി കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെങ്കിലും നിരാശ തന്നെയായിരുന്നു ഫലം. 11ന് അടുത്ത് റണ്‍റേറ്റിസാണ് വോക്‌സ് ഇതുവരെ റണ്‍സ് വിട്ടുകൊടുത്തത്. ബാറ്റിങിലും താരം നിരാശപ്പെടുത്തി. അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും 17 റണ്‍സ് മാത്രമേ വോക്‌സ് നേടിയിട്ടുള്ളൂ.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഡല്‍ഹി

download

ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് താരമായ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ്. ഒമ്പതു കോടി രൂപയ്ക്കാണ് മാക്‌സ്‌വെല്ലിനെ ലേലത്തില്‍ ഡല്‍ഹി സ്വന്തമാക്കിയത്. പക്ഷെ ഡല്‍ഹിക്കു വേണ്ടി ഇതുവരെ തന്റെ കഴിവിനൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഡല്‍ഹിയുടെ ഈ സീസണിലെ മോശം പ്രകടനത്തിന് കാരണങ്ങളിലൊന്ന് മാക്‌സ്‌വെല്ലിന്റെ നിരാശാജനകമായ ഫോം തന്നെയാണ്. ഇതുവരെ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 14.77 ശരാശരിയില്‍ 133 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്ലിനു നേടാനായത്. ബൗളിങില്‍ അഞ്ചു വിക്കറ്റുമായി ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞെങ്കിലും അടുത്ത സീസണില്‍ താരത്തിനു പുതിയ ടീം തേടേണ്ടിവരും.

വൃധിമാന്‍ സാഹ (ഹൈരാബാദ്)

download (2)

അഞ്ചു കോടിക്കാണ് വിക്കറ്റ്കീപ്പര്‍ വൃധിമാന്‍ സാഹയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്. നേരത്തേ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള സാഹ പക്ഷെ ഹൈദരാബാദ് ജഴ്‌സിയില്‍ ഫ്‌ളോപ്പായി മാറി. വിക്കറ്റ്കീപ്പറുടെ റോളില്‍ നിരാശപ്പടുത്തിയില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ താരത്തിന്റെ പ്രകടനം വളരെ മോശമായിരുന്നു. ആദ്യ മല്‍സരങ്ങളില്‍ ഹൈദരാബാദിന്റെ ഓപ്പണറായി പരീക്ഷിക്കപ്പെട്ട സാഹ തുടര്‍ച്ചയായി നിറംമങ്ങിയതോടെ മധ്യനിരയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഇതുവരെ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 79 റണ്‍സ് മാത്രമാണ് സാഹയ്ക്കു നേടാനായത്. ഇതോടെ അടുത്ത സീസണില്‍ ഹൈദരാബാദ് പുതിയ വിക്കറ്റ് കീപ്പറെ തേടുമെന്ന് ഉറപ്പായിട്ടുണ്ട്.

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

646008-jaydevunadkat-012918

ഐപിഎല്‍ ലേലത്തില്‍ 11.5 കോടിയെന്ന ഏവരെയും അമ്പരപ്പിക്കുന്ന തുകയാണ് പേസര്‍ ജയദേവ് ഉനാട്കട്ടിനു ലഭിച്ചത്. ഇത്രയുമധികം പണം വാരിയെറിഞ്ഞ് ഉനാട്കട്ടിനെ സ്വന്തമാക്കാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. സംശയങ്ങള്‍ വെറുതെയായില്ല. രാജസ്ഥാന് കനത്ത തിരിച്ചടിയാണ് ഉനാട്കട്ടിനെ വാങ്ങിയതിലൂടെ ലഭിച്ചത്. വിക്കറ്റ് നേടുന്നതില്‍ മാത്രമല്ല റണ്ണൊഴുക്ക് തടയുന്നതിലും താരം പരാജയപ്പെട്ടു. 10 റണ്‍സ് ശരാശരിയില്‍ ഏഴു വിക്കറ്റ് മാത്രമാണ് ഉനാട്കട്ടിനു ഇതുവരെ നേടാനായത്.

മിച്ചെല്‍ ജോണ്‍സന്‍ (കൊല്‍ക്കത്ത)

Johnson

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ വിരമിച്ച ഓസ്‌ട്രേലിയന്‍ സ്പീഡ്സ്റ്റാര്‍ മിച്ചെല്‍ ജോണ്‍സന്‍ പകക്കാരനായാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയത്. ഓസീസിന്റെ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് പരിക്കുമൂലം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതോടെ പകരക്കാരമായി ജോണ്‍സനെ കെകെആര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഒരുകാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളറായിരുന്ന ജോണ്‍സന്റെ നിഴല്‍ മാത്രമാണ് ഐപിഎല്ലില്‍കാണുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.

കാണ്‍ ശര്‍മ (ചെന്നൈ)

maxresdefault

ലേലത്തില്‍ അഞ്ചു കോടി രൂപയ്ക്കു ചെന്നൈ സൂപ്പര്‍കിങ്‌സിലെത്തിയ സ്പിന്നറാണ് കാണ്‍ ശര്‍മ. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി താരം മികച്ച പ്രകടനം നടത്തിയിരുന്നു. ഇതോടെയാണ് ലേലത്തില്‍ ശര്‍മയുടെ മൂല്യം അഞ്ചു കോടി വരെയെത്തിയത്. എന്നാല്‍ സിഎസ്‌കെയ്ക്കു വേണ്ടി താരത്തിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ് എന്നീ സ്പിന്നര്‍മാര്‍ ടീമിലുള്ളതിനാല്‍ ശര്‍മയ്ക്ക് പലപ്പോഴും പുറത്തിരിക്കേണ്ടിവന്നു. അവസരം ലഭിച്ചപ്പോഴാവട്ടെ നിരാശ തന്നെയായിരുന്നു ഫലം. സീസണില്‍ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു വിക്കറ്റാണ് താരം നേടിയത്. അടുത്ത സീസണില്‍ ശര്‍മയ്ക്കു പകരം മറ്റൊരു താരത്തെ സിഎസ്‌കെ ടീമിലെത്തിക്കാനാണ് സാധ്യത.

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

kieron-pollard-image

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡിനെ 5.4 കോടി രൂപയ്ക്കാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി മുംബൈ പൊള്ളാര്‍ഡിനെ ടീമിനൊപ്പം തന്നെ നിര്‍ത്തുകയായിരുന്നു. മുന്‍ സീസണുകളില്‍ മുംബൈയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം. ടീം മൂന്നു തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയപ്പോഴും പൊള്ളാര്‍ഡ് മിന്നുന്ന പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഈ സീസണില്‍ പൊള്ളാര്‍ഡിന് എന്തു സംഭവിച്ചുവെന്ന ആശങ്കയിലാണ് ആരാധകര്‍. ബാറ്റിങ് പോലും മറന്ന അവസ്ഥയില്‍ കളിക്കുന്ന താരത്തെ ബൗളിങില്‍ ടീം ഉപയോഗിക്കുകയും ചെയ്തില്ല. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു പൊള്ളാര്‍ഡിനെ മുംബൈ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തു. ഇനിയൊരു സീസണില്‍ താരം മുംബൈക്കൊപ്പമുണ്ടാവില്ലെന്നാണ് സൂചന.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top