Interview

മണിരത്നത്തോട് സംസാരിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല – ദുൽഖർ സൽമാൻ

Sponsored Links

mani

മണിരത്നത്തോട് സംസാരിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല – ദുൽഖർ സൽമാൻ

dulquer dulqar (5)

മലയാളത്തിനപ്പുറം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ . മഹാനടിയിൽ ജമിനി ഗണേശനായി അതി ഗംഭീരമായി പ്രകടനം നടത്തിയ ദുൽഖറിനെ തേടി സിനിമ ലോകത്തു നിന്നും പ്രശംസകളുടെ പ്രവാഹമാണ് . എന്നാൽ തമിഴിൽ മണിരത്നം ചിത്രം ഓ കെ കണ്മണിയിലൂടെയാണ് ദുല്ഖര് ആദ്യം ദേശിയ ശ്രദ്ധ പിടിച്ചു പറ്റിയത്.

OK-Kanmani-1140x760

മണിരത്‌നത്തോടുള്ള കടുത്ത ആരാധന മൂലം തനിക്ക് പലപ്പോഴും സംസാരിക്കാന്‍ പോലും കഴിയാറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രമായ മഹാനടിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് മണിരത്‌നത്തോടൊപ്പം സിനിമ ചെയ്തതിന്റെ അനുഭവം ദുല്‍ഖര്‍ പങ്കുവയ്ക്കുന്നത്.

mani-ratnam-great-advice-dulquer-salmaan-05-1451992599

2015 ല്‍ പുറത്തിറങ്ങിയ ഓ.കെ കണ്‍മണി എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ മണിരത്‌നത്തിനൊപ്പം ജോലി ചെയ്യുന്നത്. മലയാള സിനിമയ്ക്കപ്പുറം ദുല്‍ഖറിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രമാണ് ഓ.കെ കണ്‍മണി. നിത്യ മേനോനായിരുന്നു ചിത്രത്തിലെ നായിക.

OK Bangaram

‘മണിരത്‌നം സാറിനെ കാണുമ്പോള്‍ മനസ്സ് പറയും. എന്തെങ്കിലും ചോദിക്കൂ, ബുദ്ധിപരമായി ചോദിക്കൂ. പക്ഷേ ഒന്നും ചോദിക്കാന്‍ കഴിയുകയില്ല. അവസാനം ധൈര്യം സംഭരിച്ച് ഞാന്‍ ചോദിക്കും. സര്‍, അഞ്ജലി പടത്തില്‍ എങ്ങനെയാണ് ആ സീന്‍ ചെയ്തത്. എന്റെ ചോദ്യത്തിനുള്ള ഉത്തരം മണിരത്‌നം സാര്‍ രണ്ട് വരിയില്‍ പറയും. ഞാന്‍ പെട്ടന്ന് നിശബ്ദനാകും. പിന്നെ പെട്ടന്ന് ഒന്നും ചോദിക്കാന്‍ കഴിയില്ല. മണിസാറിനോടുള്ള ബഹുമാനം കാരണമാണ് എനിക്ക് വാക്കുകള്‍ കിട്ടാത്തത്.

17o-kadhal-kanmani

dulquer salman about maniratnam

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top