News

രാജമൗലിയുടെ പ്രശംസക്ക് ദുൽഖർ സൽമാൻ കൊടുത്ത കിടിലൻ മറുപടി!!

Sponsored Links

dul

രാജമൗലിയുടെ പ്രശംസക്ക് ദുൽഖർ സൽമാൻ കൊടുത്ത കിടിലൻ മറുപടി!!

rajamouli_3642

മഹാനടി തരംഗം ഇന്ത്യയിലും വിദേശത്തും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ബ്രഹ്മാണ്ഡ സംവിധായകന്‍ രാജമൗലി ദുൽഖറിന്റെ അഭിനയത്തെ പ്രശംസിച്ചിരുന്നു .ചിത്രം കണ്ടശേഷം ഞാന്‍ ദുല്‍ഖറിന്റെ ആരാധകനായി തീര്‍ന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

qw

താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് സാവിത്രിയായുള്ള കീര്‍ത്തി സുരേഷിന്റെ അഭിനയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ അതുല്യപ്രതിഭയെ ജീവിതത്തിലേക്ക് കീര്‍ത്തി മടക്കി കൊണ്ടുവന്നു. രാജമൗലിയുടെ ഇൗ ട്വീറ്റിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

dulquer dulqar (3)

‘ഞാന്‍ താങ്കളുടെ ഒരു ഫാന്‍ ആണ്. താങ്കളില്‍ നിന്നും ഇങ്ങനെ കേള്‍ക്കുന്നത് വളരെ വലിയ കാര്യമാണ്. താങ്കളുടെ ഈ വാക്കുകള്‍ക്ക് വളരെ നന്ദി’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി പോസ്റ്റ്. തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായിരുന്ന സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി.

ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് സിനിമാ പ്രവേശനത്തിന് തുടക്കം കുറിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, സാമന്ത, കാജള്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് ലോകമെമ്പാടും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top