Lifestyle

നിങ്ങൾ പിങ്ക് നിറം ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ നിങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ!

Sponsored Links

CTC107014SWGT._fabdeal-pink-colored-net-saree

പിങ്ക്‌ ഫാഷൻ ലോകത്തെ ഹായ്‌ ഫാഷൻ നിറങ്ങളിൽ ഒന്ന്‌. ചെറുപ്പത്തിന്റെ തുടിപ്പായി മാത്രം കണ്ടിരുന്ന പിങ്ക്‌ ഇന്ന്‌ ഫാഷനിലെ ക്ളാസിക്‌ നിറമായി പരിഗണിക്കപെടുന്നു. പിങ്കു നിറം ക്ളാസിക്‌ ഇംഗ്ലീഷ്‌ സ്റ്റൈലിന്റെ ഭാഗമാണ്. ഇന്നത്‌ ഇന്ത്യയിലുമെത്തിക്കഴിഞ്ഞു. ഇനി ഷോപ്പിംഗിനു പോകുമ്പോൾ പിങ്ക്‌ വേഷങ്ങൾ എടുക്കില്ല എന്നു ഉറപ്പിച്ചുപോയാലും നിങ്ങളുടെ കൈ അറിയാതെ ചെന്നെത്തുന്നത്‌ പിങ്കിൽ തന്നെയായിരിക്കും. അല്ലെ? പിങ്കിന്റെ ആളാണെങ്കിൽ പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ആളാണെന്നാണു നിറങ്ങളെ വ്യാഖ്യാനിക്കുന്നവർ പറയുന്നത്‌. ചുവപ്പും പിങ്കുമെല്ലാം സ്നേഹത്തെപറ്റി സംസാരിക്കുമത്രേ. പനിനീർ പൂവ്‌ പോലെ മൃദുലമായതും എന്നാൽ വികാര തീക്ഷ്ണതയുള്ളതുമായ നിറമാണത്രേ പിങ്ക്‌. പിങ്ക്‌ ഇഷ്ടപ്പെടുന്നവർ സൗഹൃദവും സമാധാനവും സഹാനുഭൂതിയുമെല്ലാം ഇഷ്ടപ്പെടുന്നവരാണ്‌. ഇനിയുമുണ്ട്‌ പിങ്ക്‌ ഇഷ്ടപ്പെടുന്നവരുടെ സവിശേഷതകൾ.

1) പിങ്ക്‌ ഇഷ്ടപ്പെടുന്നവർ ബന്ധങ്ങളിൽ സത്യസന്ധത ആഗ്രഹിക്കുന്നവരായിരിക്കും.
2) എപ്പോഴും ചിരിച്ചു കാണുന്ന ഇവര്‍ക്കു മറ്റുള്ളവരെ ചിരിപ്പിക്കുവാനും കഴിവുണ്ടാവും.
3) ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ പഠിച്ച ശേഷം പ്രവര്‍ത്തിക്കുവാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു.
4) പോസിറ്റീവ്‌ തിങ്കിങ്ങ്‌ ഇഷ്ടപ്പെടുന്ന ഇവര്‍ കാഴ്ചയില്‍ വളരെ ചെറുപ്പമായി തോന്നും.

ശോകമൂകമായ അല്ലെങ്കിൽ ഉന്മേഷരഹിതമായ ഒരന്തരീക്ഷത്തിലേക്കു പിങ്ക്‌ അണിഞ്ഞൊന്നു ചെന്നു നോക്കു. രംഗമാകെ മാറുന്നതും മുഖങ്ങളിൽ നിന്നും വെയിൽ തെളിയുന്നതുപോലെ തോന്നും. കറുപ്പിനൊപ്പം പിങ്ക്‌ ഉപയോഗിച്ചാൽ വേഷത്തിനു ആഡ്യത്വം കൈവരും. ഇരുണ്ട നിറമുള്ള ആളാണെങ്കിലും ഇളം പിങ്ക്‌ നിറമുള്ള വസ്ത്രങ്ങളണിയൂ മുഖം പ്രകാശിക്കും.ചുവരുകൾക്കും ഇളം പിങ്ക്‌ നിറം തിരഞ്ഞെടുക്കാം. പ്രത്യേകിച്ച്‌ ബെഡ്രൂമുകൾക്ക്. മനസ്സിനെ ശാന്തമാക്കി പെട്ടെന്ന്‌ ഉറക്കം വരുത്തുവാൻ പിങ്കു നിറമാണ്‌ നല്ലത്‌. ഹോളീഡേ മൂഡ്‌ വരുത്തുവാനും പിങ്കു നിറം നല്ലതാണത്രെ. ഇതിനുത്തമമായതു കൊണ്ട്‌ പിങ്ക്‌ ഫാമിലി റൂമിനു നൽകാം. അടുക്കും തോറും പിങ്കിനോട്‌ ഇഷ്ടം കൂടിക്കൂടി വരും ഹാറ്റിലും ബാഗിലും ചെരുപ്പിലും ഉടുപ്പിലും പിങ്കിന്റെ വർണ്ണങ്ങൾ അണിയാം. കാലത്തിനൊത്ത്‌ ഫാഷനബിൾ ആകാം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top