News

മോഹൻലാലും നയൻതാരയും ഒന്നിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും !!!

Sponsored Links

nayann

മോഹൻലാലും നയൻതാരയും ഒന്നിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും !!!

34048674_1812581832166104_605967186216878080_n

നയൻതാരയുടെ അടുത്ത മലയാള ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഭാസ്കർ ദി റാസ്കലിന്റെ തമിഴ് പതിപ്പിന് ശേഷം സിദ്ദിഖ് ഒരുക്കുന്ന മോഹൻലാൽ ചിത്രത്തിൽ നയൻതാര ഉണ്ടാകുമെന്നായിരുന്നു വാർത്തകൾ .

Nayanthara

സിദ്ദിഖ്-മോഹന്‍ലാല്‍ ചിത്രത്തിലെ നായിക നയന്‍താരയാണ് എന്നും ഇന്നസെന്റ്‌ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയിലൊന്നും കഴമ്പില്ല എന്നും ചിത്രത്തിന്‍റെ അടിസ്ഥാന ആശയം മാത്രമേ ഇപ്പോള്‍ തന്‍റെ മനസ്സില്‍ ഉള്ളൂ എന്നും തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതിന് ശേഷമേ (മോഹന്‍ലാല്‍ ഒഴികയുള്ള) മറ്റു അഭിനേതാക്കളെ തിരഞ്ഞെടുക്കുകയുള്ളൂ എന്നും സിദ്ദിഖ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ വ്യക്തമാക്കി. ചിത്രത്തിന്‍റെ ഷൂട്ടിങ് നവംബറില്‍ തുടങ്ങാനാണ് പദ്ധതി എന്നും സംവിധായകന്‍ പറഞ്ഞു.

Siddique

മോഹന്‍ലാലും സിദ്ദിഖും ഇതിന് മുന്‍പ് ഒന്നിച്ചത് ‘ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മെന്‍’ എന്ന സിനിമയ്ക്കായാണ്. അതിന് മുന്പ് 1992 ഇറങ്ങിയ വിയറ്റ്നാം കോളനി എന്ന ചിത്രത്തിന് വേണ്ടിയും. സിദ്ദിഖ്-ലാല്‍ എന്നിവര്‍ ഒരിമിച്ച് സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പര്‍ ഹിറ്റായിരുന്ന വിയറ്റ്നാം കോളനി.

Mohanlal-Neerali0

ഇരുവരും പിരിഞ്ഞതിനു ശേഷം സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കൂടുതലും വിജയം കണ്ടത് മമ്മൂട്ടി, ദിലീപ് എന്നിവരെ നായകരാക്കി ചെയ്ത ചിത്രങ്ങളാണ്. ‘ബോഡിഗാര്‍ഡ്’, ‘ഭാസ്കര്‍ ദി റാസ്കല്‍’ എന്നിങ്ങനെ. ഇവയുടെ തന്നെ തമിഴ്, ഹിന്ദി പതിപ്പുകളും സംവിധാനം ചെയ്ത സിദ്ദിഖ് അന്യഭാഷകളിലും തിരക്കുള്ള സംവിധായകനായി.

Nayanthara in Aramm _6_

nayanthara.jpg.image.784.410

nayanthara-at-jai-simha-trailer-photos-stills-2612201729669

nayanthara-to-act-in-a-film-called-ner-vazhi-directed-by-bharath-krishnamachari-photos-pictures-stills

director siddique to team up with mohanlal

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top