News

പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അഭിനയ രംഗത്തേക്ക്.

Sponsored Links

sangeeth sivan

പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അഭിനയ രംഗത്തേക്ക്. ഛായാഗ്രാഹകൻ ബിനു ഭാസ്ക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കോട്ടയം’ എന്ന ചിത്രത്തിലൂടെയാണ്‌ സംഗീത് ശിവൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്‌ സംഗീത് ശിവന്റെ അരങ്ങേറ്റം. പുതുമുഖ താരങ്ങളാണ്‌ ചിത്രത്തിൽ അണിനിരക്കുന്നത്. വിദേശത്ത് തുടങ്ങിയ സിനിമയുടെ ചിത്രീകരണം വരും ദിവസങ്ങളിൽ പാലായിൽ തുടങ്ങും.

ഹിന്ദിയിലും മലയാളത്തിലുമായി ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ്‌ സംഗീത് ശിവൻ. മോഹൻലാലും ജഗതി ശ്രീകുമാറും പ്രധാന വേഷങ്ങളിലെത്തിയ യോദ്ധ, ഗാന്ധർവം,നിർണ്ണയം തുടങ്ങിയ ചിത്രങ്ങളുടെ അമരക്കാരൻ സംഗീത് ശിവനായിരുന്നു. സണ്ണി ഡിയോളും ജാക്കിഷ്രോഫും ഒന്നിച്ച അപ്‌ന സ്വപ്‌ന മണി, ധർമ്മേന്ദ്രയും സണ്ണി ഡിയോളും മികച്ച പ്രകടനം കാഴ്ച്ച വച്ച യമ്‌ല പഗ്‌ല ദിവാന തുടങ്ങിയ ഹിറ്റുകളുമൊരുക്കി രാജ്യാന്തര നിലവാരത്തിൽ ശ്രദ്ധ നേടിയ സംവിധായകനാണ്‌ സംഗീത് ശിവൻ.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top