Articles

സൂപ്പർ താരമെന്നറിയാതെ ദിലീപിനെക്കൊണ്ട്‌ മുണ്ടുടുപ്പിച്ച ‘ജൂനിയർ ആർട്ടിസ്റ്റുകൾ’

Sponsored Links

Dileep_Hits

സൂപ്പർ താരമെന്നറിയാതെ ദിലീപിനെക്കൊണ്ട്‌ മുണ്ടുടുപ്പിച്ച ‘ജൂനിയർ ആർട്ടിസ്റ്റുകൾ’ .ദിലീപിന്റെ സൂപ്പർ ഹിറ്റ് സിനിമയുടെ ലൊക്കേഷനിൽ ആണ് രസകരമായ ഈ സംഭവം നടന്നത് , ദിലീപിനൊപ്പം പ്രശസ്ത സംവിധായകൻ ഷാഫിയും ഉണ്ടായിരുന്നു

ടൂ കണ്ട്രീസ്‌ എന്ന ചിത്രത്തിന്റെ ചിത്രീകരണം നയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത്‌ നടക്കുകയാണ്. സാധാരണ അവിടെ ചിത്രീകരണങ്ങൾ നടക്കുമ്പോൾ സഞ്ചാരികളായെത്തുന്ന വിദേശികളും സ്വദേശികളുമായിട്ടുള്ളവർ ശ്രദ്ധിക്കാറില്ല. എന്നാൽ ദിലീപിന്റെയും മംമ്‌തയുടെയും ഡാൻസും ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിച്ച ഇംഗ്ലീഷുകാരുടെ വേഷ വിധാനങ്ങളുമെല്ലാം സഞ്ചാരികളിൽ കൗതുകമായി തോന്നിയതിനാൽ അവർ ഷൂട്ടിംഗ്‌ സംഘത്തിന്റെ ചുറ്റും കൂടി. പോലീസും മറ്റ്‌ സെക്യൂരിറ്റീസും ഉണ്ടായിരുന്നെങ്കിലും ആളുകളെ ബലം പ്രയോഗിച്ച്‌ മാറ്റാൻ സാധിക്കില്ലെന്ന് അവർ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട്‌ ഷൂട്ട്‌ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ അവർ തന്നെ ആളുകളെ പറഞ്ഞ്‌ മനസിലാക്കി മാറ്റിക്കുകയായിരുന്നു. അങ്ങനെ കിട്ടിയ ഗ്യാപ്പിലാണ് “വെളുവെളുത്തൊരു പെണ്ണ്‌…” എന്നു തുടങ്ങുന്ന ഗാനരംഗം ചിത്രീകരിച്ചതെന്ന് സംവിധായകൻ ഷാഫി വെളിപ്പെടുത്തി.

ഒപ്പം അതിൽ ജൂനിയർ ആർട്ടുകളായി അഭിനയിച്ച ഇംഗ്ലീഷുകാരെക്കൊണ്ട്‌ മുണ്ടുടുപ്പിക്കുന്നതായിരുന്നു ഏറ്റവും ശ്രമകരമെന്ന് ഷാഫി. ഒടുവിൽ ദിലീപാണ് എല്ലാവർക്കും മുണ്ടുടുപ്പിച്ച്‌ കൊടുത്തത്‌. ഓരോ തവണ അഴിഞ്ഞു പോകുമ്പോഴും ദിലീപിന്റെ അടുക്കൽ അവർ എത്തി ഉടുപ്പിക്കുമായിരുന്നു. അവർക്കറിയില്ലല്ലോ ദിലീപ്‌ മലയാളത്തിന്റെ സൂപ്പർ താരമാണെന്നും വിലയുള്ള താരമാണെന്നും ഒന്നും, ടൂ കണ്ട്രീസ്‌ ഷൂട്ടിംഗ്‌ അനുഭവങ്ങൾ പങ്കു വയ്ക്കുന്ന കൂട്ടത്തിൽ ഷാഫി പറഞ്ഞു. ഒപ്പം ചിത്രത്തിൽ ജഡ്ജിയായി അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റ്‌ 20 വർഷങ്ങളായി ഹോളിവുഡ്‌ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ സങ്കടത്തോടെയും അതിലേറെ സന്തോഷത്തോടെയും അയാൾ ഷാഫിയോട്‌ പറഞ്ഞത്‌ ജീവിതത്തിൽ ആദ്യമായിട്ടാണ് ഡയലോഗ്‌ പറഞ്ഞ്‌ അഭിനയിക്കാൻ കഴിഞ്ഞതെന്നാണ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top