News

സ്ഥാനാർത്ഥി നിർണ്ണയത്തെ വിമർശിച്ചു കൊണ്ട് നടൻ ദിലിപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Sponsored Links

Nadodi-Mannan-pho

നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം ജാതി മത സാമുദായിക പരിഗണകൾ മുൻനിർത്തിയാണെന്നും, നിങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ സമൂഹത്തിനു നന്മ ചെയ്യുന്നവരായിരിക്കും എന്ന ഉത്തമ വിശ്വാസത്തോടെ ജാതി, മത, രാഷ്ട്രീയ പരിഗണനകൾക്കതീതമായി വോട്ട് എന്ന ആയുധം പ്രയോഗിക്കണ്മെന്നും ദിലീപ് പറഞ്ഞു. ആദ്യമായി വോട്ടു ചെയ്യാൻ പോകുന്ന പുതു തലമുറയോടാണ്‌ ദിലീപിന്റെ അഭ്യർത്ഥന. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ തിരഞ്ഞെടുപ്പിനെപറ്റി തുറന്നടിച്ച ദിലീപ് മലയാളികൾക്ക് കേരളപ്പിറവി ആശംസയും നേർന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം;

പ്രിയപ്പെട്ടവരെ,
നാളെയും, അഞ്ചാം തീയതിയുമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യമായ്‌ വോട്ട്‌ രേഖപ്പെടുത്താൻ തയ്യറെടുക്കുന്ന എല്ലാവർ ക്കും ആശംസകൾ. യഥാർത്ഥത്തിൽ വോട്ട്‌ മാത്രമാണു ജനാധിപത്യത്തിൽ പൗരനു ( ജനത്തിനു)ള്ള ഏക അധികാരം. ഈ അധികാരം വിവേകത്തോടെ വിനിയോഗിക്കുക. ഭാരതം ഒരു മതേതരജനാധിപത്യ രാജ്യമാണു. നാഴികയ്ക്കുനാല്പ്പതുവട്ടം അത്‌ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ സംഭവിക്കുന്നത്‌ നേരെ വിപരീതമാണ്‌! ഈ തിരഞ്ഞെടുപ്പിൽ ഒട്ടെല്ലാപാർട്ടികളും സ്ഥാനാർത്ഥികളെ നിർണ്ണയിച്ചിരിക്കുന്നത്‌ ജാതി,മത,സാമുദായിക പരിഗണനകൾ മുൻ നിറുത്തിമാത്രമാണെന്നത്‌ പ്രബുദ്ധത നടിക്കുന്ന മലയാളിക്ക്‌ അപമാനമാണ്‌. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെയും, പാർട്ടികളുടേയും വാക്കും, പ്രവർത്തിയും ഒന്നാവുമ്പോഴേ ഈ നാട്‌ യഥാർത്ഥ മതേതര ജനാധിപത്യ രാജ്യമാകൂ, അതുകൊണ്ട്‌ ഈ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ പ്രതിനിധികളായ്‌ തിരഞ്ഞെടുക്കപ്പെടുന്നവർ നിങ്ങൾക്കും,സർവ്വോപരി സമൂഹത്തിനും നന്മചെയ്യുന്നവരാവണം എന്ന ഉത്തമവിശ്വാസത്തോടെ, ജാതി, മത, സാമുദായിക, രാഷ്ട്രീയ പരിഗണനകൾക്കതീതമായ്‌ ജനാധിപത്യത്തിലെ ഏറ്റവും മൂർച്ചയേറിയ “ വോട്ട്‌” എന്ന ആയുധം നിർഭയം പ്രയോഗിക്കുക.എല്ലാവർക്കും കേരളപ്പിറവിദിനാശംസകൾ, ജയ്ഹിന്ദ്‌

//

പ്രിയപ്പെട്ടവരെ, നാളെയും, അഞ്ചാം തീയതിയുമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യമായ്‌ വോട്ട്‌ രേഖപ്പെടുത്താൻ തയ്യറെടുക്കുന്ന…

Posted by Dileep on Saturday, October 31, 2015

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top