News

അഭിഭാഷകന്റെ ഉറപ്പിൽ ദിലീപ്‌ തികഞ്ഞ ആത്മവിശ്വാസത്തിൽ, ജാമ്യം കിട്ടിയാലുടൻ ആ വ്രതം പൂർത്തിയാക്കും

Sponsored Links

dileep-vratham

അഭിഭാഷകനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കണക്കിലെടുത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദിലീപ്‌ ഇപ്പോൾ. ഈ മാസം ഇരുപത്തി മുന്നിനോ ഇരുപത്തി നാലിനോ ജയില്‍ മോചിതനാകാമെന്ന പ്രതീക്ഷയിലാണ് മലയാളത്തിന്റെ ജനപ്രിയ താരം. ജയില്‍ മോചിതനായാല്‍ കന്നി ഒന്നിന് തന്നെ ആലുവയിലെ തറവാട്ട് വീട്ടില്‍ നിന്നും കെട്ടും കെട്ടി ശബരിമലയ്ക്കു പോകാനാണ് ദീലിപിന്റെ തീരുമാനം. ദിലീപ് താടിയും മുടിയും വെട്ടാതെ വളര്‍ത്തുന്നത് നിരാശ മൂലമാണെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ജയില്‍ മോചിതനായാല്‍ ഉടന്‍ ശബരിമലയ്ക്ക് പോകാന്‍ തയ്യാറായി ഇരിക്കുകയാണ് എന്ന് അറിഞ്ഞപ്പോള്‍ ദിലീപിന്റെ അമ്മയ്ക്കും സന്തോഷമായത്രെ. താന്‍ ജയിലില്‍ നിരാശനല്ലെന്നാണ് അനുജന്‍ അനൂപിനോടു ദിലീപ് പറഞ്ഞിരിക്കുന്നത്.

വ്രതത്തില്‍ ആയതു കൊണ്ടു തന്നെ ജയിലധികൃതര്‍ ഭക്ഷണ കാര്യത്തിലും ദിനചര്യയിലും ചില പരിഗണനകള്‍ നല്‍കുന്നതായി ദിലീപ് അനുജനോടു തന്നെ പറഞ്ഞു. ഇഷ്ടവിഭവങ്ങള്‍ താല്‍പര്യം അനുസരിച്ച് അടുക്കള ഡ്യൂട്ടിക്കാര്‍ പാചകം ചെയ്തു തരുന്നുണ്ട്. ഉച്ചയക്ക് ഊണും തൈരും മെഴുക്കും അച്ചാറുമാണ് പതിവ്. രാവിലെയും വൈകുന്നേരേവും കുളിക്കാനും അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. വ്രതമായതുകൊണ്ടു തന്നെ നാമജപവും ദിലീപ് മുടങ്ങാതെ നടത്തുന്നുണ്ട്.

സെല്ലില്‍ ആദ്യ ദിവസങ്ങളിലെ അസ്വസ്ഥത ഇപ്പോഴില്ല. ആഴ്ചയില്‍ ഒരിക്കല്‍ ദിലീപിന് വേണ്ടി മാത്രം കൗണ്‍സിലര്‍ എത്തും. ജയിലിലെ രീതികളുമായി നടന്‍ പൂര്‍ണ്ണമായും പൊരുത്തപ്പെട്ടു കഴിഞ്ഞെന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജയിലിലുണ്ടായിരുന്ന ഇത്രയും നാൾ ജയിലിലെ സിനിമാ പ്രദര്‍ശനത്തിന് ദിലീപ്‌ എത്തിയിരുന്നില്ല. തുടക്കത്തില്‍ ദിലീപ് സഹതടവുകാരോട് അധികം അടുപ്പം കാണിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദിലീപ് എല്ലാവരോടും സൗഹൃദത്തിലായി. എല്ലാവരുടെയും വിശേഷങ്ങൾ അന്വേഷിക്കാറുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top