News

ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പരിശോധിച്ചതല്ലേ എന്ന് കോടതി, എഡിറ്റിങ് നടന്നതായും നടിയുടെ ശബ്ദത്തിന്റെ അളവ് കുറച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍

Sponsored Links

dileep

ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പരിശോധിച്ചതല്ലേ എന്ന് കോടതി, എഡിറ്റിങ് നടന്നതായും നടിയുടെ ശബ്ദത്തിന്റെ അളവ് കുറച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍

malayalam-actor-dileep-sent-judicial-custody-days_84f954b0-661e-11e7-ae46-9bfe7bf72e96

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എന്തിനെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പരിശോധിച്ചതല്ലേ എന്നും കോടതി ആരാഞ്ഞു.

dileep-kerala-actor-pti_650x400_71500147882

എഡിറ്റിങ് നടന്നതായും നടിയുടെ ശബ്ദത്തിന്റെ അളവ് കുറച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജിയില്‍ വാദം തുടരുകയാണ്.

Dileep Jail Out6

പ്രതിയെന്ന നിലയില്‍ നിയമപരമായി അതിന് അവകാശമുണ്ടെന്നും,, കേസ് നടത്തിപ്പിന് അത് അത്യാവശ്യമാനെന്നുമുള്ള വാദമാണ് ദിലീപ് മുന്നോട്ട് വയ്ക്കുന്നത്. ഫോണ്‍കോള്‍ രേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും അടക്കം പ്രോസിക്യുഷന്റെ പക്കലുള്ള തെളിവുകളെല്ലാം അനുവദിക്കാന്‍ കഴിഞ്ഞയാഴ്ച വിചാരണാക്കോടതി ഉത്തരവിട്ടിരുന്നു.

Dileep2

ദൃശ്യങ്ങളുടെ കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെ എന്നായിരുന്നു വിചാരണാക്കോടതിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിലപാട് എടുത്തത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top