News

തന്നെ ജയിലിലാക്കിയ സിനിമാ മേഖലയിലെ ആ ചേരിപ്പോരിനെ കുറിച്ച് ദിലീപ്

Sponsored Links

Dileep Conspiracy

നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിൽ.

സിനിമാ മേഖലയിലെ ചേരിപ്പോരിനെയും പൊലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ഇത്തവണ ദിലീപ് ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കിയതു
സിനിമ മേഖലയിലെ ചില പ്രബലർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും ഇവര്‍ സ്വാധീനിച്ചുവെന്നും ദിലീപ് ജാമ്യാപേക്ഷയിൽ കുറിക്കുന്നു.ദിലീപിനെ ഇല്ലാതാക്കാൻ സിനിമാ മേഖലയിൽ നിന്ന് തന്നെ ചിലർ ഗൂഢാലോചന നടന്നെന്നും പൾസർ സുനിയുടെ സഹായത്തോടെ അവർ ആ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയിൽ ദിലീപ് പറയുന്നു

ദിലീപിന്റെ പങ്കാളിത്തമുറപ്പിക്കാൻ പൊലീസ് നിരത്തുന്ന വാദങ്ങളെയെല്ലാം ഖണ്ഡിച്ചാണ് പുതിയ ജാമ്യാപേക്ഷ ദിലീപ് തയാറാക്കിയിരിക്കുന്നത് . ദിലീപിനെതിരെ പൊലീസ് നിരത്തുന്ന വാദങ്ങളെല്ലാം ആദ്യകുറ്റപത്രത്തിന് വിരുദ്ധമാണ്.നടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം സമ്പാദിക്കുകയായരുന്നു പ്രതികളുടെ ഉദ്ദേശ്യം. ഇതിനായാണ് തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയതെന്നും ആദ്യകുറ്റപത്രം പറയുന്നു. ഇത് പാടേ നിഷേധിച്ചാണ് ദിലീപിനുവേണ്ടിയാണ് ദൃശ്യങ്ങളെടുത്തതെന്ന് ഇപ്പോൾ പറയുന്നതെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top