News

ദിലീപിന് ജാമ്യം നൽകിയാൽ കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ, ഹൈക്കോടതിയിൽ വാദപ്രതിവാദങ്ങൾ!

Sponsored Links

dileep-bail-case

ദിലീപിന് ഇന്ന് നിർണ്ണായക ദിവസം. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി ജയിലിൽ കഴിയുന്ന ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ വിശദമായ സത്യവാങ്മൂലം പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. നടിയെ ആക്രമിച്ച കേസിൽ റിമാന്‍റിലായ ശേഷം ദിലീപ് സമർപ്പിക്കുന്ന മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്.

അങ്കമാലി മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തളളിയിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്‍റെ ആവശ്യം. ദിലീപിന്‍റെ അഭിഭാഷകൻ ബി. രാമൻപിള്ളയുടെ വാദവും പ്രോസിക്യൂഷൻ വാദവും ഇന്നുണ്ടാകും.

വാദം പൂർത്തിയായാൽ ജാമ്യ ഹർജിയിൽ ഉത്തരവുണ്ടാകാനും സാധ്യതയുണ്ട്. പൾസർ സുനിയെ ഒരിക്കൽ പോലും കണ്ടിട്ടില്ല, ഗൂഢാലോചനയിൽ പങ്കില്ല തുടങ്ങിയ വാദങ്ങളാകും ദിലീപ് ഉന്നയിക്കുക. കേസിൽ ഇനിയും ചിലർ അറസ്റ്റിലാകാനുണ്ടെന്നും പ്രധാന തെളിവായ മൊബൈൽ കണ്ടെത്താനായില്ലെന്നും പ്രോസിക്യൂഷൻ വാദിക്കും. അതിനാൽ ഈ അവസരത്തിൽ ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടായിരിക്കും സർക്കാരിന്റെ അഭിഭാഷകൻ സ്വീകരിക്കുക.

ആദ്യം കേസ് പരിഗണിക്കുമ്പോൾ ഒളിവിലായിരുന്ന അപ്പുണ്ണിയെ ചോദ്യം ചെയ്തു, മൊബൈൽ നശിപ്പിച്ചെന്ന് സംശയമുള്ള രണ്ട് അഭിഭാഷകരെ ചോദ്യം ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ജാമ്യം നിഷേധിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും ദിലീപിന് വേണ്ടി അഭിഭാഷകൻ വാദിക്കും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top