Good Food

ദീപികയെ പോലെ ഫിറ്റ് ആൻഡ് ഹെൽത്തിയാകാനോ ഇതാ ദീപികയുടെ ഡയറ്റ് ചാര്‍ട്ട്

Sponsored Links

deepika

ദീപികയെ പോലെ ഫിറ്റ് ആൻഡ് ഹെൽത്തിയാകാനോ ഇതാ ദീപികയുടെ ഡയറ്റ് ചാര്‍ട്ട്

ശരീരസൗന്ദര്യം നിലനിര്‍ത്തുന്നതില്‍ ദീപിക പദുക്കോണ്‍ പ്രത്യേകം ശ്രദ്ധ നല്‍കാറുണ്ട്. ശരീരഘടന സംരക്ഷിക്കുന്നതില്‍ ദീപിക കടപ്പെട്ടിരിക്കുന്നത് ഫിറ്റ്‌നസ് ട്രെയ്‌നര്‍ യാസ്മിന്‍ കറച്ചിവാലയോടാണ്. യാസിമിന്റെ നിര്‍ദേശമനുസരിച്ച് കൃത്യമായ ഡയറ്റ് പിന്തുടരുന്ന വ്യക്തിയാണ് ദീപിക.
deepika-padukone-latest-wallpapers18
“ഭക്ഷണത്തില്‍ ഫിറ്റ്‌നസ് ട്രെയിനറുടെ നിര്‍ദേശം കര്‍ശനമായി പാലിക്കാറുണ്ട്. ജങ്ക് ഫുഡും സ്‌പൈസി ഫുഡും പൂര്‍ണമായും ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. പോഷകങ്ങളും കാര്‍ബോഹൈഡ്രേറ്റും കൃത്യമായി അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കുക”.
deepika-padukone-wallpapers-hd-full-size-images-35
അരിയാഹാരം ദീപികയുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഉള്‍പ്പെടുമെങ്കിലും ഡയറ്റിന്റെ ഭാഗമായി അരിയാഹാരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. രാത്രിയില്‍ നോണ്‍വെജ് ഭക്ഷണങ്ങളും ചോറും പൂര്‍ണമായും ഒഴിവാക്കും.
d186677212ae274163210324b069fa84--deepika-padukone-hot-white-dress
“എല്ലാവരെയും പോലെ ഭക്ഷണം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടതാണ്”.

ദീപിക പദുക്കോണിന്റെ ഡയറ്റ് ചാര്‍ട്ട്

ബ്രേക്ക് ഫാസ്റ്റ് : കൊഴുപ്പ് കുറഞ്ഞ പാല്‍, രണ്ട് മുട്ടയുടെ വെള്ള അല്ലെങ്കില്‍ ദോശ, ഇഡ്‌ലി, ഉപ്പ്മാവ് ഇവയില്‍ ഏതെങ്കിലും.

ലഞ്ച് : രണ്ട് ചപ്പാത്തി, വെജിറ്റബിള്‍സ്, ഗ്രില്‍ഡ് ഫിഷ്.

സ്‌നാക്‌സ്: ഫില്‍റ്റര്‍ കോഫി, നട്‌സ്

ഡിന്നര്‍ : വെജിറ്റബിള്‍സ്, ചപ്പാത്തി, ഫ്രെഷ് ഗ്രീന്‍ സാലഡ്.

ജ്യൂസ്: മാങ്കോ ജ്യൂസ്, ഗ്രേപ്പ് ജ്യൂസ്, തേങ്ങാവെള്ളം, ശുദ്ധജലം

പക്ഷേ ഒരു സെലിബ്രിറ്റിയെന്ന നിലയില്‍ ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് മാത്രം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കും. പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കും.
1481101920-1522
യോഗയും നടത്തവും ദീപിക പദുക്കോണിന്റെ വര്‍ഷങ്ങളായുള്ള ശീലമാണ്. വര്‍ക്കൗട്ടുകള്‍ കൂടാതെ നടത്തത്തിനും യോഗക്കും രാവിലെയും വൈകുന്നേരവും സമയം കണ്ടെത്തും.
രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ നടക്കും. സ്ത്രീകള്‍ക്കുള്ള ഏറ്റവും നല്ല കാര്‍ഡിയോ എക്‌സര്‍സൈസാണ് നടത്തം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top