Sports

അപവാദങ്ങളും വിവാദങ്ങളും വിട്ടൊഴിയുന്നു ; ദിനേശ് കാർത്തിക്കിന്റെ നേട്ടത്തിൽ ‘പ്രൗഡ് വൈഫാ’യി ദീപിക പള്ളിക്കൽ !!!

Sponsored Links

dinesh karthik

അപവാദങ്ങളും വിവാദങ്ങളും വിട്ടൊഴിയുന്നു ; ദിനേശ് കാർത്തിക്കിന്റെ നേട്ടത്തിൽ ‘പ്രൗഡ് വൈഫാ’യി ദീപിക പള്ളിക്കൽ !!!

Chennai: Albert Tuti Patriots captain Dinesh Karthik along with his wife and squash player Dipika Pallikal poses with the winners' trophy following his team's victory over Chepauk Super Gillies in the final of the Tamil Nadu Premier League at M. A. Chidambaram Stadium in Chennai on Sunday. PTI Photo by R Senthil Kumar (PTI9_19_2016_000042B) *** Local Caption ***

ഒറ്റ രാത്രയിലാണ് ദിനേശ് കാർത്തിക്ക് താരമായത്. ഇന്ത്യക്കും ക്രിക്കറ്റ് ആരാധകർക്കും അഭിമാന നിമിഷം നൽകിയ താരത്തിന്റെ നേട്ടത്തിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് ഭാര്യയും മുൻ സ്ക്വാഷ് താരവുമായ ദീപിക പള്ളിക്കലാണ്. മൂന്ന് വർഷം മുമ്പ് ഒട്ടേറെ വിവാദങ്ങളുണ്ടായിട്ടും അപവാദങ്ങൾ കേട്ടിട്ടും തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ച ദീപിക പള്ളിക്കൽ എന്ന പെൺകുട്ടിക്ക് അഭിമാനത്തോടെ തലയുയർത്തി നടക്കാനുള്ള അവസരം കാർത്തിക്ക് ഉണ്ടാക്കി കൊടുത്തു.

dinesh_dipika_pic15

സ്ക്വാഷ് കോർട്ടിലെ മിന്നും താരമായിരുന്നു ദീപിക. കരിയറിന്റെ മികച്ച ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ദിനേശ് കാർത്തിക്കിനെ വിവാഹം കഴിക്കാൻ ദീപിക തീരുമാനിക്കുന്നത്. എന്നാൽ അന്ന് ആ തീരുമാനം വലിയ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. കാർത്തിക്കിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. കാർത്തിക്കും ദീപികയും 2013 മുതൽ തന്നെ പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് വിവാദങ്ങളുമുണ്ടായത്. പിന്നീട് അതൊന്നും വകവയ്ക്കാതെ ഇരുവരും വിവാഹിതരായി.

Dipika-Pallikal-6-1468832353_835x547

പിന്നീടും ഒരുപാട് വെല്ലുവിളികൾ ഇവരുടെ ജീവിതത്തിലുണ്ടായി. ഒരിക്കൽ ഭർത്താവിനെ ‘സൗന്ദര്യമില്ലാത്തവൻ’ എന്നു വിശേഷിപ്പിച്ച മാധ്യമപ്രവർത്തകനെ ദീപിക കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ‘കുറച്ചെങ്കിലും ബോധത്തോടുകൂടി കാര്യങ്ങൾ എഴുതണമെന്നും തന്റെ ഭർത്താവ് ‘ഹോട്ട്’ ആണെന്നും അന്നു ദീപിക പറഞ്ഞു.

dipika-kartik-620x400

വിവാഹിതരായ ശേഷവും ഇരുവരുടെയും കരിയറിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ദീപിക സ്ക്വാഷ് കളത്തിൽ നിന്ന് ഏതാണ്ട് വിട്ടു മാറിയപ്പോൾ ദിനേശ് കാർത്തിക്ക് ഇന്ത്യൻ ടീമിൽ വന്നും പോയുമിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഒാർത്തു വയ്ക്കാൻ പോന്നാരു ഇന്നിങ്സ് കാർത്തിക്കിന്റെ ബാറ്റിൽ നിന്നു പിറന്നത്. ‘പ്രൗഡ് വൈഫ് ’ എന്ന അടിക്കുറിപ്പോടെയാണ് ദീപിക ഭർത്താവിന്റെ ചിത്രം ഇൻസ്റ്റാഗ്രമിൽ പങ്കു വച്ചത്. അതു വരെ കളിയാക്കിയവർ പോലും അഭിനന്ദിക്കുന്ന നേട്ടമാണ് കാർത്തിക്ക് സ്വന്തമാക്കിയതും.

dinesh-karthik-and-dipika-pallikal-at-shiksha-school-14661473036018

662778-dinesh-karthik-dipika-pallikal-twitter

Dinesh-Karthik-and-Dipika-Pallikal-at-their-engagement-in-Chennai

deepika pallikkal and dinesh karthik

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top