ഹെവി ആക്ഷനുമായി മറ്റൊരു പുതുമുഖ സംവിധായകനെ കൂടെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്താന്‍ പോകുകയാണ് മമ്മൂട്ടി


ഹെവി ആക്ഷനുമായി മറ്റൊരു പുതുമുഖ സംവിധായകനെ കൂടെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്താന്‍ പോകുകയാണ് മമ്മൂട്ടി !!
സൂപ്പര്‍ ഹിറ്റും മെഗാഹിറ്റും ആഘോഷിച്ച ഒരു പിടി മമ്മൂട്ടി സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച രചയിതാവാണ് ‘കലൂര്‍ ഡെന്നീസ്’.കലൂരിന്റെ കഥയില്‍ ഒരുങ്ങുന്ന മമ്മൂട്ടി സിനിമകള്‍ക്ക് 80കളുടെ മധ്യത്തില്‍ മിനിമം ഗ്യാരന്റിയായിരുന്നു.
എന്നാല്‍,കലൂര്‍ ഡെന്നീസിന്റെ മകന് ഡീന്‍ ഡെന്നീസിനെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്താന്‍ പോകുകയാണ് മമ്മൂട്ടി.ഡീന്‍ ഡെന്നീസ് കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്.
ഹെവി ആക്ഷന്‍ പാക്കേജില്‍ മാസ് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രവുമായാണ് മമ്മൂട്ടിയുടെ കൈപിടിച്ച്
കലൂര്‍ ഡെന്നീസിന്റെ പുത്രന് അരങ്ങേറ്റം നടത്തുന്നത്.ബിഗ് ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ തമിഴ് താരങ്ങളുമുണ്ടാവും.2018ഡിസംബര്‍ ആദ്യവാരം കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും
ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. 20l8 ഡിസംബറിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊച്ചി, ബാഗ്ലൂർ എന്നിവിടങ്ങളാണ്
Dean Dennis Mammotty Movie