Sports

ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് ഉടൻ … ഇന്ത്യയെ നേരിടുന്നത് വിൻഡീസ്

Sponsored Links

24pinkball

ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് ഉടൻ … ഇന്ത്യയെ നേരിടുന്നത് വിൻഡീസ്

ഇതുവരെ ഡേ നൈറ്റ് ടെസ്റ്റിൽ പങ്കെടുക്കാതെ ഒഴിഞ്ഞ് മാറി നിന്നവരായിരുന്നു ബിസിസിഐ. എന്നാല്‍ ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ ചെന്നെത്തിയാല്‍ വരുന്ന ഒക്ടോബറില്‍ ഇന്ത്യയില്‍ ഒരു ഡേ-നൈറ്റ് ടെസ്റ്റ് അരങ്ങേറുവാനുള്ള സാധ്യത ഏറെയാണെന്ന് സൂചന.
1200px-Trent_Bridge_at_Night
ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഡേ നൈറ്റ് ടെസ്റ്റുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഇന്ത്യയിലും ഇത് പരീക്ഷിച്ച് നോക്കുവാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.
day-night-640
വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലാവും ഡേ-നൈറ്റ് ടെസ്റ്റിനു അരങ്ങേറ്റം സംഭവിക്കുവാനുള്ള സാധ്യതയെന്നാണ് ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരീം അഭിപ്രായപ്പെട്ടത്.
pinktest-e1519447164603
ടെസ്റ്റ് ക്രിക്കറ്റിനെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള ഐസിസിയുടെ നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് ഡേ-നൈറ്റ് ടെസ്റ്റുകള്‍.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top