Sports

സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക്, ബാൻക്രോഫ്റ്റിന് കാത്തിരിക്കണം

Sponsored Links

IMG_20160914_213632

സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക്, ബാൻക്രോഫ്റ്റിന് കാത്തിരിക്കണം

David-Warner-Steven-Smith_108616_730x419-m

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് കളത്തിന് പുറത്തായ മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും മുൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും വീണ്ടും ക്രിക്കറ്റ് കളിക്കാം. അതേസമയം പന്ത് ചുരണ്ടിൽ കാമറൂൺ ബാൻക്രോഫ്റ്റിന് കളിക്കാനാവുന്ന കാര്യത്തിൽ തീരുമാനമായില്ല.

88596e5bac5bb200656acfb62fcfc3ac

നാട്ടിൽ ക്ലബ് ക്രിക്കറ്റ് കളിക്കാനുളള അനുമതിയാണ് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ലഭിച്ചത്. ബാൻക്രോഫ്റ്റിന് പക്ഷെ ഈ അവസരം ഇതുവരെയും ലഭിച്ചിട്ടില്ല.

620x349

ഈ സീസണിൽ ഗ്രേഡ് ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ഇരുതാരങ്ങളെയും വിലക്കില്ലെന്ന് ദി ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും അനുകൂലമായാണ് ഈ തീരുമാനം വന്നത്.

Smith-and-Warner

അതേസമയം വെസ്റ്റേൺ ഓസ്ട്രേലിയ ജില്ല ക്രിക്കറ്റ് കൗൺസിൽ ബാൻക്രോഫ്റ്റിന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. പെർത്ത് ആസ്ഥാനമായ ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിക്കാൻ ജില്ല ക്രിക്കറ്റ് കൗൺസിലിന്റെ അനുമതി കാത്തിരിക്കുകയാണ് താരം.

steve smith (5)-20180326052603-1170x645

ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുന്ന താരങ്ങൾക്ക് സസ്പെൻഷൻ കാലാവധിയിൽ ഈ ക്ലബ് ക്രിക്കറ്റിലും കളിക്കാൻ സാധിക്കില്ലെന്നാണ് ചട്ടം. ഇത് മറികടന്നാണ് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഇളവ് നൽകിയിരിക്കുന്നത്.

വിലക്കേർപ്പെടുത്തുന്ന താരങ്ങളെ ക്ലബ് ക്രിക്കറ്റിൽ നിന്ന് തടയേണ്ടതില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് അസോസിയേഷൻ നിലപാട് എടുത്തു.

Steve-Smith-ICC

എന്നാൽ ബാൻക്രോഫ്റ്റിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ക്ലബ് ടീമുകളുടെ യോഗം വിളിച്ചിരിക്കുകയാണ് വെസ്റ്റേൺ ഓസ്ട്രേലിയ ജില്ല ക്രിക്കറ്റ് കൗൺസിൽ.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top