News

ദംഗൽ നായികക്ക് നേരെ വിമാനത്തിൽ വച്ച് പീഡനശ്രമം. ദുരനുഭവം വിവരിച്ചു നടിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

Sponsored Links

dangaol

ദംഗൽ നായികക്ക് നേരെ വിമാനത്തിൽ വച്ച് പീഡനശ്രമം. ദുരനുഭവം വിവരിച്ചു നടിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

ദംഗൽ എന്ന അമീർഖാൻ ചിത്രത്തിലൂടെ പ്രശസ്തയായ നടി സൈറ വസീമിന് നേരെ പീഡനശ്രമം. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിൽ വിമാനത്തുള്ളിൽ വെച്ചാണ് ഒരാൾ പതിനേഴുകാരിയായ നടിയോട് മോശമായി പെരുമാറിയത്. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിമാനത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ നടി തന്നെ വെളിപ്പെടുത്തി.
leisure-part-1-oct30-1_647_102017020132
‘അവസാനം ഞാൻ പുറത്തിറങ്ങിയിരിക്കുന്നു. ഇങ്ങനെയല്ല പെൺകുട്ടികളോട് പെരുമാറേണ്ടത്. അത്ര മോശമായിട്ടായിരുന്നു അയാളുടെ പ്രവൃത്തികൾ. ഇങ്ങനെയാണോ പെൺകുട്ടികൾ പരിപാലിക്കപ്പെടേണ്ടത്. നമ്മൾ തന്നെ നമ്മളെ സഹായിച്ചില്ലെങ്കിൽ മറ്റാരും നമ്മെ സഹായിക്കാനെത്തില്ല’ കരഞ്ഞു കൊണ്ടു താരം പറയുന്നു.
തന്റെ സീറ്റിന് പിറകിലെ സീറ്റിൽ ഇരുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്ന് നടി പറയുന്നു. പിറകിലിരുന്നയാൾ സീറ്റിനിടയിലൂടെ കാൽ നീട്ടി നടിയുടെ ശരീരത്തിൽ പലതവണ സ്പർശിക്കുകയും തലോടുകയുമായിരുന്നു. ‘ഇത് 10-15 മിനിറ്റ് നീണ്ടു നിന്നു. അയാൾ എന്റെ കഴുത്തിൽ തൊട്ടു കൊണ്ടിരുന്നു. പിന്നെ കാൽ തഴോട്ടും മേലോട്ടും അനക്കിക്കൊണ്ടിരിക്കുകയായിരുന്നു.’ നടി വിവരിക്കുന്നു.

ഉറക്കത്തിലായിരുന്ന താൻ ആദ്യ ഇത് ശ്രദ്ധിച്ചില്ലെന്നും പിന്നെയാണ് കാൽ ശരിക്കും തന്റെ ശരീരത്തിൽ തലോടാൻ തുടങ്ങിയതെന്നും സൈറ വ്യക്തമാക്കുന്നു. അതിക്രമിയുടെ ഫോട്ടോയെടുക്കാൻ നടി ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് കാരണം അത് വിജയിച്ചില്ല. എങ്കിലും തന്റെ സീറ്റിലേക്ക് വന്ന അക്രമിയുടെ കാലിന്റെ വീഡിയോ എടുക്കാൻ നടിക്ക് സാധിച്ചു. ഈ വീഡിയോ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിട്ടുണ്ട്.


അതേസമയം സൈറ വസീമിന്റെ ആരോപണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയർ വിസ്താര വിമാന കമ്പനി അറിയിച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും സൈ​റ​യ്ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും വി​മാ​ന​ക്ക​ന്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.
dangal actress molestated

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top