Good Food

തൈരു കഴിക്കുന്നവർ അറിഞ്ഞിരിക്കണം ഈ ഗുണങ്ങൾ

Sponsored Links

main-qimg-9a79b7e4357151b33dc7525bddb17c02-c

തൈരു കഴിക്കുന്നവർ അറിഞ്ഞിരിക്കണം ഈ ഗുണങ്ങൾ

ചോറിനൊപ്പം തൈര് കഴിക്കുന്നവരാണ് അധികവും. എന്നാല്‍ തൈര് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും കുറവല്ല. പല കറികള്‍ക്കൊപ്പവും ഇതു രുചികൂടാനായി ഉപയോഗിക്കുന്നുണ്ട്. ദിവസവും തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ എന്തൊക്കെയാണു നിങ്ങള്‍ക്കു ലഭിക്കുന്നതെന്ന് അറിയുക.
main-img6
െൈതരില്‍ ധാരാളം കാത്സ്യം അടങ്ങിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ശക്തിവര്‍ധിപ്പിക്കാനും എല്ലിനും പല്ലിനും ഉറപ്പു നല്‍കാനും ഇതു സഹായിക്കും.

തൈര് കഴിക്കുന്നതു കൊണ്ടു ദഹനപ്രക്രിയ എളുപ്പമാക്കുന്നു.
Curd-Rice-Mosaranna
മനുഷ്യശരീരത്തിനു ഗുണകരമായ ബാക്റ്റിരിയകള്‍ തൈരില്‍ അടങ്ങിട്ടുണ്ട്. കുടലില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ഇത്തരം ബാക്ടീരിയകള്‍ സഹായിക്കും.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇതു വളരെ നല്ലതാണ്.

തൈരില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
how-to-make-curd-step-2
തൈരിലെ പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഇ, സിങ്ക് എന്നിവ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കും. മുടിയില്‍ താരന്‍ ഇല്ലാതാക്കാന്‍ തൈര് ഉപയോഗിക്കാം.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഒരുപരിധിവരെ ഇല്ലാതാക്കാന്‍ തൈരിനു കഴിയും.
main-img8
തൈരിന്റെ സ്ഥിരമായുള്ള ഉപയോഗം വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top