Sports

11 വർഷമായിട്ടും ഐപിഎല്ലിൽ ഒരേ ടീമിൽ തുടരുന്ന ഒരേയൊരു താരം

Sponsored Links

ipl-1491374675-800

11 വർഷമായിട്ടും ഐപിഎല്ലിൽ ഒരേ ടീമിൽ തുടരുന്ന ഒരേയൊരു താരം

11 വർഷമായിട്ടും ഐപിഎല്ലിൽ ഒരേ ടീമിൽ തുടരുന്ന ഒരേയൊരു താരം മാത്രമാണുളളത്. ഇന്ത്യൻ നായകൻ വിരാട് കോ‌ഹ്‌ലിയാണ് ആ താരം. ഐപിഎൽ തുടക്കം മുതൽ കോഹ്‌ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനൊപ്പമാണ്. ഐപിഎൽ 2018 സീസണിലും കോഹ്‌ലി കളിക്കുന്നത് ബാംഗ്ലൂരുവിനു വേണ്ടിയാണ്.
virat-kohli-ipl-m
10 വർഷമായി മുംബൈ ഇന്ത്യൻസിൽ ഉണ്ടായിരുന്ന ഹർഭജൻ സിങ്ങിനെ ചെന്നൈ സൂപ്പർ കിങ്സ് ഈ സീസണിൽ സ്വന്തമാക്കിയതോടെയാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. 19 വയസ്സുളളപ്പോഴാണ് കോഹ്‌ലി ബാംഗ്ലൂരുവിനു വേണ്ടി ആദ്യമായി കളിക്കാനെത്തുന്നത്. അന്നു മുതൽ 11 വർഷക്കാലമായി ബാംഗ്ലൂരുവിന്റെ നെടുംതൂണായി കോഹ്‌ലിയുണ്ട്.

Royal Challengers Bangalore captain Virat Kohli during match 30 of the Vivo IPL ( Indian Premier League ) 2016 between the Royal Challengers Bangalore and the Kolkata Knight Riders held at The M. Chinnaswamy Stadium in Bangalore, India, on the 2nd May 2016 Photo by Ron Gaunt / IPL / SPORTZPICS

ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ചുറികളും നേടിയ താരം എന്ന റെക്കോർഡും കോഹ്‌ലിയുടെ പേരിലാണ്. 2016 സീസണിൽ 973 റൺസാണ് കോഹ്‌ലി നേടിയത്. ഇതുവരെയുളള ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് കോഹ്‌ലി. ഐപിഎല്ലിൽ ഇതുവരെയായി 4,418 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്.
Virat-Kohli-latest-ipl-2017-wallpapers
വിരാട് കോഹ്‌ലിക്കു പുറമേ എബി ഡിവില്ലിയേഴ്സ്, സർഫ്രാസ് ഖാൻ എന്നീ താരങ്ങളെയും ഇത്തവണത്തെ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയിട്ടുണ്ട്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top