News

കുറ്റപത്രം ചോർന്നതിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ ഇന്ന് വിധി പറയും.

Sponsored Links

dileep chargesheet

കുറ്റപത്രം ചോർന്നതിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ ഇന്ന് വിധി പറയും.

18-dileep-jayaram-jayasurya-rejected-suraj-role-perariyathavar

നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം ചോർന്നതിനെ പേരിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു എട്ടാം പ്രതിയായ ദിലീപിന്റെ ആരോപണം.

25443333_1112491732223958_4787710335477002483_n
ഫയലില്‍ സ്വീകരിക്കും മുന്പ് കുറ്റപത്രം ചോര്‍ന്നതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ ചോര്‍ന്നത് കരട് കുറ്റപത്രത്തിലെ വിവരങ്ങളാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.
ചോര്‍ന്നത് അനുബന്ധ കുറ്റപത്രമല്ലെന്നും കരട് കുറ്റപത്രത്തിലെ ഭാഗങ്ങളാണെന്നും അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥ കുറ്റപത്രത്തില്‍ പാരഗ്രാഫ് തിരിച്ച് നന്പര്‍ ഇട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ച കരട് കുറ്റപത്രത്തില്‍ നന്പര്‍ ഇട്ടിട്ടുള്ളതും അന്വേഷണസംഘം ചൂണ്ടികാട്ടിയിട്ടുണ്ട്.

dileep

court to concider dileeps harji today

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top