News

ശശി കപൂറിന്റെ മരണത്തിൽ വ്യത്യസ്തമായി ആദരാഞ്ജലികളർപ്പിച്ച് ശശി തരൂർ

Sponsored Links

sasi

ശശി കപൂറിന്റെ മരണത്തിൽ വ്യത്യസ്തമായി ആദരാഞ്ജലികളർപ്പിച്ച് ശശി തരൂർ

അന്തരിച്ച ബോളിവുഡ് താരവും നിർമാതാവുമായ ശശി കപൂറിന് വ്യത്യസ്തമായ രീതിയിൽ ആദരാഞ്ജലികളർപ്പിച്ച് ശശി തരൂർ എം.പി. കാഴ്ചയിലും പേരിലും ശശി കപൂറിനോടുള്ള സാമ്യമാണ് ശശി തരൂരിന് വിനയായി.ശശി കപൂറിന്റെ വിയോഗ വാർത്ത കേട്ട പലരും അത് ശശി തരൂർ ആണെന്ന് തെറ്റിദ്ധരിച്ചതോടെയാണ് തരൂർ വിശദീകരണവുമായി കുറിപ്പിട്ടത്.
Shashi1
എന്നിലെ ഒരു അംശം നഷ്ടപ്പെട്ടതായാണ് എനിക്ക് അനുഭവപ്പെടുന്നതെന്നാണ് ശശികപൂറിന്റെ വിയോഗത്തെ കുറിച്ച് ശശി തരൂർ കുറിക്കുന്നത്. മഹാനായ അഭിനേതാവ്, വിശ്വപൗരൻ, അസാധ്യമായ സൗന്ദര്യത്തിന്റെ ഉടമ, പല്പപോഴും എന്റെ പേരിനോട് ആശയക്കുഴപ്പമുണ്ടാകുന്ന നാമത്തിന് ഉടമ എന്നൊക്കെയാണ് ശശി തരൂർ ശശി കപൂറിനെ വിശേഷിപ്പിക്കുന്നത്.
1
മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കിടന്നത് താനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഫോൺ വിളികളാണ് തന്റെ ഓഫീസിൽ എത്തുന്നതെന്നും തരൂർ വ്യക്തമാക്കുന്നു. ശശി കപൂറിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിച്ചാണ് തരൂർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
shashi-tharoor_650x400_81423201740
ഇന്നലെ വൈകിട്ടാണ് ബോളിവുഡിന്റെ പഴയകാല പ്രണയനായകൻ ശശി കപൂർ അന്തരിച്ചത്. 79 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് മുംബയിലെ ആശുപത്രിയിൽ വച്ചായിരുന്നു താരത്തിന്റെ മരണം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top