Articles

ക്രിസ്തുമസ് റിലീസിനായി മാസ്റ്റർ പീസും വിമാനവും ഒരുങ്ങി..ആമിയും പൂമരവും ഈ വർഷം .തിയേറ്ററിലേക്കില്ല.

Sponsored Links

Untitled-2 copy

ക്രിസ്തുമസ് റിലീസിനായി മാസ്റ്റർ പീസും വിമാനവും ഒരുങ്ങി..ആമിയും പൂമരവും ഈ വർഷം .തിയേറ്ററിലേക്കില്ല.
Vimanam4
ഡിസംബർ എത്തിയതോടെ ക്രിസ്തുമസ് റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രങ്ങളേതൊക്കെയാണെന്നു ചൂട് പിടിച്ച ചർച്ചകൾ സജീവമായിരിക്കുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ് ക്രിസ്തുമസ് റിലീസാണ്. മമ്മൂട്ടി ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ,വരലക്ഷ്മി ശരത്കുമാർ,സന്തോഷ് പണ്ഡിറ്റ്,ഗോകുൽ സുരേഷ് തുടങ്ങി വലിയ താര നിരയാണ് അണിനിരക്കുന്നത്.
1509091968_mayanadhi-tovino-thomas-aishwarya-lekshmi
ആഷിക് അബുവിന്റെ സംവിധാനത്തിൽ സന്തോഷ് ടി കുരുവിള നിർമിക്കുന്ന മായനാദിയാണ് മറ്റൊരു ക്രിസ്തുമസ് റിലീസ്.ടോവിനോയും ഐശ്വര്യ ലക്ഷ്മിയും വേഷമിടുന്ന ചിത്രം പ്രണയ കഥയാണ് പറയുന്നത്.നവാഗതനായ പ്രദീപ് എം നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രിത്വിരാജ് ചിത്രം വിമാനവും ഡെസെംബെറിൽ തിയേറ്ററുകളിൽ എത്തും.പുതുമുഖം ദുര്ഗ കൃഷ്ണ നായികയാകുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ആണ്.
aami
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ആമിയും പൂമരവും പക്ഷെ ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തുന്നില്ല. അന്താരാഷ്ട്ര ചലച്ചിത്ര മേള ആരംഭിക്കുന്ന വേളയിൽ തിരക്കിലായതു കൊണ്ട് ആമി അടുത്ത വർഷമേ റിലീസ് ചെയ്യൂ എന്നാണ് സംവിധായകനായ കമൽ പറയുന്നത്.കൊച്ചി,കൊൽക്കത്ത.ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ആമിയിൽ അനൂപ് മേനോനും മുരളി ഗോപിയും പ്രാധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
poomaram
2016 സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിച്ച എബ്രിഡ് ഷൈൻ ചിത്രം പൂമരം കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള കന്നി ചിത്രമെന്ന പേരിൽശ്രദ്ധേയമായിരുന്നു . ഇതിനോടകം പുറത്തിറങ്ങിയ രണ്ട ഗാനങ്ങൾ ഹിറ്റ് ആവുകയും ചെയ്തു. പക്ഷെ റിലീസിംഗ് വൈകിയ ചിത്രത്തിനെതിരെ അഭ്യൂഹങ്ങൾ പറന്നപ്പോൾ ജയറാം തന്നെ ഡിസംബെറിൽ റിലീസ് ഉണ്ടാകുമെന്നു അറിയിച്ചിരുന്നു. പക്ഷെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ ഡിസംബറിൽ റിലീസ് ഉണ്ടാകില്ലെന്നാണ് വാർത്ത.
aana-alaralodalaral-20170908144009-15884
മാസ്റ്റർ പീസിനും,മായാനദിക്കും വിമാനത്തിനും പുറമെ രണ്ടു മലയാളചിത്രങ്ങളോട് ക്രിസ്തുമസിനു തിയേറ്ററുകളിൽ എത്തും. വിനീത് ശ്രീനിവാസന്റെ ആന അലറലോടലറലും, മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ആട് 2 എന്നീ ചിത്രങ്ങൾ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. മോഹൻലാൽ ചിത്രമൊന്നും ക്രിസ്റ്മസിനു മത്സരിക്കാൻ എത്തുന്നില്ല എന്നതാണ്ശ്രദ്ധേയം .
aadu_2___jayasurya___malayalam_movie_shaji_pappan_by_arunbabymathew-d9n9kg4

christmas release malayalam movies

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top