Articles

മെട്രോ തൂണുകളിൽ ‘ചെമ്പരത്തിപ്പൂ’ മിഴി തുറന്നു!!

Sponsored Links

Chemparathipoo_Movie

മെട്രോ തൂണുകളിൽ ‘ചെമ്പരത്തിപ്പൂ’ മിഴി തുറന്നു!!received_1580564648686082

ഡ്രീംസ്ക്രീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ‘ചെമ്പരത്തിപ്പൂ’ എന്ന റൊമാന്റിക് എന്റര്‍ടെയ്നർ സിനിമ ഇനി മുതൽ കൊച്ചിയുടെ സ്വന്തം മെട്രോ തൂണുകളിൽ മിന്നി തിളങ്ങി നിൽക്കും.

അക്സർ അലി നായകനായി, അഥിതി രവിയും പാര്‍വതി അരുണും നായികമാരാകുന്ന ‘ചെമ്പരത്തിപ്പൂ’ മാറുന്ന മലയാളസിനിമയിലെ പുത്തൻ പ്രചാരണ തന്ത്രങ്ങളുടെ ഭാഗമാകുകയാണ്. ഇതാദ്യമായാണ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മെട്രോ തൂണുകള്‍ ഉപയോഗിക്കുന്നത്!
DNoazcBUIAIKNWn

അജു വര്‍ഗീസ് ,ധർമജൻ, സുനിൽ സുഗദ, സുധീർ കരമന തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സൗഹൃദവും പ്രണയവും മുഖ്യ വിഷയമായി പറഞ്ഞു പോകുന്ന ചിത്രം മൂന്നുകാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
chembarathi-poov.png.image.784.410


രാകേഷ് എ.ആര്‍ സംഗീതം. സന്തോഷ്‌ അണിമയാണ് ഛായാഗ്രഹകന്‍. സംവിധായകനായ അരുണ്‍ വൈഗ തന്നെയാണ് ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത്.

ഭുവനേന്ദ്രന്‍, സഖറിയ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിർമിച്ചിരിക്കുന്നു. പുലിമുരുകന്‍, രാമലീല തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്ക് ശേഷം നോബിള്‍ ജേക്കബ് പ്രൊഡക്ഷന്‍ കണ്ട്രോളറായി എത്തുന്ന സിനിമ കൂടിയാണ് ചെമ്പരത്തിപ്പൂ.

നാളെ തിയറ്ററുകളിൽ എത്തുന്ന ചിത്രം; കേരളത്തിൽ മാത്രം 120 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെ ഉടമസ്ഥതയിലുളള മാക്സ്‌ലാബ് എന്റര്‍ടെയ്ൻമെന്റ് ആണ് വിതരണം!

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top