News

ചാർലിയിൽ മമ്മൂട്ടിയുമില്ല മോഹൻലാലുമില്ല, സോഷ്യൽ മീഡിയ വാർത്തൾ വെറുതെ.

ചാർലിയിൽ അതിഥി താരങ്ങളായി മമ്മൂട്ടിയോ മോഹൻലാലോ എത്തുമെന്ന സോഷ്യൽ മീഡിയ വാർത്തകൾക്ക് വിരാമമായി. അങ്ങനെ ഒരു അതിഥി താരമേ ചിത്രത്തിലില്ലെന്ന് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് വ്യക്തമാക്കി. നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വാർത്തയിൽ യാതൊരു സത്യവുമില്ല. സംഗീതത്തിനു പ്രാധാന്യമുള്ള സസ്പെൻസുകളില്ലാത്ത ഒരു പ്രണയ ചിത്രമാണ്‌ ചാർലി. മാർട്ടിൻ പ്രക്കാട്ട് പറഞ്ഞു.

ഒന്നോ രണ്ടോ വാക്യത്തിൽ പറഞ്ഞു തീർക്കാവുന്ന ഒരു പ്രണയത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്. ഇതൊരു സസ്പെൻസ് മാസ് ആക്ഷൻ ചിത്രവുമല്ല. എന്നാൽ വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ്‌ ചാർലി. മാൽഗുഡി ശുഭ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിനു ശേഷം പാട്ടു പാടുന്ന മലയാള ചിത്രമാണ്‌ ചാർലി.

ചാർലി ഒരു സിമ്പിൾ സിനിമയാണെന്നു ചിത്രത്തിന്റെ ട്രെയിലർ കണ്ടവർക്കു മനസ്സിലാകും. യൂട്യൂബിൽ റിലീസ് ചെയ്ത് ചുരുങ്ങിയ നേരം കൊണ്ടു തന്നെ ട്രെയിലർ റെക്കോർഡിട്ടു. സിനിമയ്ക്കായി പ്രേക്ഷകർ എത്രത്തോളം കാത്തിരിക്കുന്നു എന്നതിന്റെ തെളിവാണ്‌ അത്. അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം ഡിസംബർ 17 ന്‌ പ്രദർശനത്തിനെത്തും

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top