Articles

ഒഴുകി നടക്കുന്നൊരു കാറ്റ്: ചാർലിയുടെ പിന്നിലെ ഹിറ്റ് മേക്കേഴ്സ്.

Sponsored Links

charli hitmakers

Prev1 of 4Next

ചാർലിയും പിന്നെ ടെസയും..

charli d pകുറച്ചുകാലം മാത്രമായ അഭിനയജീവിതത്തിൽ ദുൽഖർ സൽമാനു ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ്‌ ചാർളി. തിരശ്ശീലയിൽ പ്രസരിപ്പിന്റെ നിറം ചാർത്തി ഓരോ പ്രേക്ഷകനും അനുഭവമാക്കി മാറ്റുവാൻ ചാർളിക്ക്‌ കഴിയുന്നുണ്ട്‌.  ദുൽഖർ സൽമാന്റെ യുവത്വവും ഊർജ്ജവും തന്നെയാണ്‌ ചാർലിയുടെ ജീവൻ. വരും കാലങ്ങളിൽ മലയാള സിനിമയുടെ നെടുന്തൂണുകളിലൊന്നായി ദുൽഖർ വളരുമെന്ന കാര്യത്തിൽ അശേഷം സംശയം വേണ്ട.

പ്രണയത്തിന്റെ യാത്ര കൂടിയാണ് ചാര്‍ളി.  ചാര്‍ളിയെന്ന മാന്ത്രികന്‍ പൊഴിച്ചിട്ട ഓരോ പുഷ്പങ്ങളും കണ്ടെടുത്തുകൊണ്ട് കയ്യെത്തും ദൂരത്തവനുണ്ട് എന്ന തിരിച്ചറിവൊടെ ടെസ യാത്ര തുടങ്ങുന്നു. ചാര്‍ളി ആരാണെന്നറിയാനുള്ള ആഗ്രഹം ആദ്യം അദമ്യമായൊരു ആകാംഷയായും പിന്നെ മനസ്സിനെ കൊതിപ്പിക്കുന്ന പ്രണയമായും വളരുന്നത് അവളറിയുകയായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രികളുടെ ഗണത്തിലേക്ക്‌ പാർവ്വതിയുടെ പേര്‌ ഇനി നിസ്സംശയം പറയാം. സൗന്ദര്യവും അഭിനയശേഷിയും ആവോളം അനുഗ്രഹിച്ച ഈ കലാകാരി മലയാള സിനിമാലോകം അടക്കിവാഴുന്ന കാലം വിദൂരമല്ല. പനിമലർ, സാറ, കാഞ്ചനമാല, ദേ ഇപ്പോൾ ടെസ്സ. പാർവ്വതി നമ്മെ  വിസ്മയിപ്പിക്കുകയാണ്‌.

സമീറയുടെ കൈകളിൽ നിന്നും യുവതലമുറയ്ക്ക് മറ്റൊരു ട്രെൻഡുകൂടി… (Next Page)

Prev1 of 4Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top