News

പുതിയ ചിത്രത്തിൽ ഹനുമാനായി കുഞ്ചാക്കോ ബോബൻ

Sponsored Links

chackochan-hanuman

മലയാള സിനിമയിൽ ഇത്‌ നൊസ്റ്റാൾജിയയുടെ കാലം. പഴയ കാലത്തെ പുനർ ആവിഷ്കരിക്കുകയാണ് മിക്ക മലയാള സിനിമകളിലും. കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയും 90 കളിൽ നടക്കുന്ന ഒരു കഥയാണ് പറയുന്നത്‌. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിൽ ഒരു നാട്ടുമ്പുറത്തെ തീയറ്റർ ഓപ്പറേറ്ററുടെ വേഷത്തിലാണ് ചാക്കോച്ചൻ എത്തുന്നത്‌. ശാമിലി നായികയായി മലയാളത്തിലേക്ക്‌ തിരിച്ചു വരുന്ന ചിത്രം കൂടിയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി.

valleem-theti-pic2

ചിത്രത്തിലെ ഹനുമാനാട്ടം എന്ന കലാരൂപത്തിന് വേണ്ടിയാണ് ചാക്കോച്ചൻ ഹനുമാൻ വേഷത്തിൽ എത്തുന്നത്‌. 10 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിന് വേണ്ടി രാവും പകലും ശരീരം മുഴുവൻ ചായം തേച്ച്‌ ഹനുമാൻ വേഷത്തിൽ ചാക്കോച്ചൻ തകർത്ത്‌ അഭിനയിച്ചു. കൂടാതെ ചാക്കോച്ചനോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി അവസാന ദിവസം അണിയറ പ്രവർത്തകർ എല്ലാം ശരീരത്തിൽ ചായം തേച്ച്‌ ഫോട്ടോക്ക്‌ പോസ്‌ ചെയ്തു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top