Interview

ബോബ്ബിക്ക് രതിനിർവേദമായി ബന്ധമില്ല , പ്രിത്വിരാജാണ് ആ പേര് നിർദ്ദേശിച്ചത് , മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജന്റെ പ്രണയത്തിൽ നമ്മൾ ഇടപെടേണ്ട കാര്യമില്ല !

Sponsored Links

bobby Director Interview

ഷൂട്ടിംഗിന് മുൻപേ വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ് ബോബി. ഷൂട്ടിംഗ് പുരോഗമിക്കെ,​ വിവാദങ്ങളും വാർത്തകളും നിറഞ്ഞു. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനാകുന്നു എന്നതു പോലെ ചിത്രത്തെ മലയാള ക്ളാസിക് രതിനിർവേദവുമായുള്ള താരതമ്യപ്പെടുത്തൽ,​ നായകനും നായികയും തമ്മിലുള്ള പ്രണയം എന്നിങ്ങനെ നീണ്ടു വാർത്തകൾ. ബോബിയുടെ സംവിധായകൻ ഷെബി സംസാരിക്കുന്നു,​ തന്റെ പുതിയ ചിത്രമായ ബോബിയുടെ വിശേഷങ്ങളെയും വിവാദങ്ങളെയും കുറിച്ച്?​

Screen Shot 2017-08-11 at 11.41.59 AM

തന്നേക്കാൾ പ്രായക്കൂടുതലുള്ളയാളെ പ്രണയിക്കുന്ന നായകൻ. മുമ്പ് മലയാളികൾ അത് കണ്ടത് രതി നിർവേദം എന്ന ചിത്രത്തിലാണ്. ബോബിയും രതിനിർവേദവും തമ്മിലുള്ള സാമ്യം അത് മാത്രമാണോ?
ബോബിയും രതിനിർവേദവും രണ്ട് തരത്തിലുള്ള ചിത്രങ്ങളാണ്. ബോബി ഒരു ഫാമിലി എന്റർടെയ്നർ ആണ്. രതി നിർവേദം അത്തരത്തിലുള്ള ചിത്രമായിരുന്നില്ല. രതിനിർവേദത്തിൽ അവർ തമ്മിലുള്ള പ്രണയമായിരുന്നു വിഷയം. ഇതിൽ പക്വത ഇല്ലാത്ത ഒരാളുടെ വിവാഹവും. ഒരുപക്ഷേ, ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിനോട് സാമ്യമുണ്ടെന്ന് പറയാം. എന്റെ ഒരു സുഹൃത്തിന്റെ ജീവിതമാണ് ഈ സിനിമ. പിന്നെ, വേറൊരു കൂട്ടുകാരന്റെ സഹോദരിയുടെ ജീവിതത്തിൽ നിന്നാണ് നായികയുടെ കഥാപാത്രം വികസിപ്പിച്ചത്. പിന്നെ, ഈ വിഷയം സമൂഹം സ്വീകരിക്കുമോ എന്ന കാര്യം നോക്കിയാൽ അത്തരത്തിൽ വിവാഹം കഴിച്ച നിരവധി പേരുണ്ടല്ലോ. ധനുഷ്- ഐശ്വര്യ, അഭിഷേക്- ഐശ്വര്യ, സച്ചിൻ-അഞ്ജലി ഒക്കെ അങ്ങനെ വിവാഹം കഴിച്ചവരല്ലേ. അതൊക്കെ കണ്ടാണ് ഈ കൺസപ്റ്റിലേക്ക് വന്നത്.

ബോബി എന്ന പേര് കേൾക്കുമ്പോൾ 80കളിലെ ഋഷി കപൂറിന്റെ സിനിമയാണ് ഓർമ്മ വരുന്നത്. അതുമായി എന്തെങ്കിലും തരത്തിലുള്ള സാദൃശ്യം ഉണ്ടോ?
ഐ ആം 21 എന്നായിരുന്നു ഈ ചിത്രത്തിന് ഞാനിട്ടിരുന്ന പേര്. ഒരിക്കൽ മറ്റൊരു ചിത്രത്തിന്റെ ഡിസ്കഷനായി പൃഥ്വിരാജിനെ കണ്ടപ്പോൾ കഥയും പേരും പറഞ്ഞു. കഥ കേട്ട് കൊള്ളാമെന്ന് പറഞ്ഞെങ്കിലും തനിക്ക് പേര് ഇഷ്ടപ്പെട്ടില്ലെന്ന് പൃഥ്വി പറഞ്ഞു. എന്തു കൊണ്ട് നായകന്റെ പേര് ഇട്ടുകൂടാ എന്ന് അദ്ദേഹം ചോദിച്ചു.  ഇപ്പോൾ, നായകന്റെ പേര് ഇടുകയെന്നത് ട്രെൻഡ് ആണല്ലോ. പഴയ ബോബിയിൽ നായികയുടെ പേരായിരുന്നു, ഇതിൽ നായകന്റെയും. രണ്ട് സിനിമയിലും രണ്ട് താരപുത്രന്മാരുടെ എൻട്രി ആണ്.

ഇടയ്ക്ക് നായകനും നായികയും പ്രണയത്തിലായി എന്ന വാർത്ത പുറത്ത് വന്നല്ലോ?
ഒരുപക്ഷേ, നിരഞ്ജന് അങ്ങനെയൊരു ഇൻഫാക്ച്വേഷൻ തോന്നിയിരിക്കാം. അവന്റെ ആദ്യത്തെ സിനിമയല്ലേ. സിനിമയും ജീവിതവും തമ്മിൽ വേറിട്ട് കാണാൻ പറ്റി കാണില്ല. നമ്മൾ ഇത് ഒരുപാട് കണ്ടതല്ലേ. ഇനി അവർക്ക് തമ്മിൽ അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് അവർക്കിടയിൽ നിൽക്കട്ടെ. നമ്മൾ ഇടപെടേണ്ട കാര്യമില്ലെന്ന് തോന്നുന്നു. എന്തായാലും സിനിമയ്ക്ക് വേണ്ടി രണ്ടുപേരും ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്.

Screen Shot 2017-08-11 at 11.47.42 AM

ബോബി ചിത്രത്തെ കുറിച്ച് കൂടുതൽ പറയാമോ?
പ്ളസ് ടു ആയിരുന്നു എന്റെ ആദ്യ സിനിമ. സൂപ്പർ താരങ്ങൾക്ക് മാത്രം സാറ്റ്ലൈറ്റ് വാല്യു ഉണ്ടായിരുന്ന കാലത്ത് ആദ്യമായി അഞ്ച് പുതുമുഖങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു അത്. പിന്നീട്, മലർവാടി ആർട്സ് ക്ളബ് ഇറങ്ങി പുതുമുഖങ്ങളെ കൊണ്ടുവന്നു എന്ന ക്രെഡിറ്റ് അവർ എടുത്തു. പ്ളസ് ടുവിന് ശേഷം ടൂറിസ്റ്റ് ഹോം എന്ന പേരിൽ ഒറ്റ ഷോട്ടിൽ ഒരു സിനിമ ഇറക്കി. അതിന് രണ്ടിനും ശേഷം സ്വന്തമായി ഒരു തിരക്കഥ എഴുതാനായുള്ള ശ്രമത്തിലായിരുന്നു ഞാൻ. അങ്ങനെ ഒന്നര വർഷമെടുത്ത് എഴുതിയ സിനിമയാണ് ബോബി. 21 വയസുള്ള ചെറുപ്പക്കാരൻ തന്നേക്കാൾ എട്ട് വയസ് കൂടുതലുള്ള യുവതിയെ വിവാഹം കഴിക്കുന്നതാണ് വിഷയം. തിരക്കഥയുമായി സമീപിച്ചപ്പോൾ നിർമ്മാതാക്കൾ പലരും 21 വയസ്സുകാരനായി ഒരു താരത്തിന്റെ പേര് പറഞ്ഞു. അത് എനിക്ക് സ്വീകരിക്കാനാവില്ലായിരുന്നു. അങ്ങനെയിരിക്കെ മണിയൻ പിള്ള ചേട്ടനെ കണ്ടു. അദ്ദേഹം മകന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു, ഫോട്ടോ കാണിച്ചു തന്നു. അവനെ എനിക്ക് ഇഷ്ടമായി. അപ്പോൾ, എന്റെ സിനിമയുടെ കഥ അദ്ദേഹത്തോട് പറഞ്ഞു. കേട്ടപ്പോൾ അദ്ദേഹത്തിന് താൽപര്യമുണ്ടായില്ല. പിന്നെ, സ്ക്രിപ്റ്റ് വായിക്കാൻ കൊടുത്തു. രണ്ടു ദിവസത്തിനകം പറയാം എന്നു പറഞ്ഞു പോയ അദ്ദേഹം തൊട്ടടുത്ത ദിവസം വിളിച്ച് എന്റെ മകന് സിനിമയിലേക്ക് വരാൻ പറ്റിയ കഥയാണിത് എന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഈ സിനിമയുടെ തുടക്കം. നായകനേക്കാൾ പ്രായമുള്ള നായികയ്ക്കായി പലരെയും ഞങ്ങൾ കണ്ടു. പക്ഷേ, ആരും തയ്യാറായില്ല. മിയയോട് കഥ പറഞ്ഞപ്പോൾ മിയയും ആദ്യം മടിച്ചു. പക്ഷേ, സ്ക്രിപ്റ്റ് വായിച്ച ഉടൻ ഇത് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.

Screen Shot 2017-08-11 at 11.48.48 AM

അടുത്ത പ്രൊജക്ട്?
പ്രായമായ നാലുപേരുടെ പ്രതികാരത്തിന്റെ കഥയാണ് അടുത്തത്. നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കും. കാസ്റ്റിംഗ് ഒക്കെ നടന്നു കൊണ്ടിരിക്കുകയാണ്. പിന്നെ, തമിഴിൽ ഒരു സിനിമ  ചെയ്തിട്ടുണ്ട്. മൂൺട്ര് രസികൈർകൾ എന്നാണ് പേര്. വിജയ് ഫാൻസിനെ ബേസ് ചെയ്തിട്ടുള്ളതാണ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top