Interview

താൻ വർഷങ്ങളായി കാത്തിരുന്ന ചോദ്യം മമ്മൂട്ടി തന്നോട് ചോദിച്ചതിനെ കുറിച്ച് ഉപ്പും മുളകും സീരിയൽ താരം ബിജു സോപാനം

Sponsored Links

biju sopanam

താൻ വർഷങ്ങളായി കാത്തിരുന്ന ചോദ്യം മമ്മൂട്ടി തന്നോട് ചോദിച്ചതിനെ കുറിച്ച് ഉപ്പും മുളകും സീരിയൽ താരം ബിജു സോപാനം

-

ഫ്ലവർസ് ചാനലിലെ ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ ശുദ്ധ ഹാസ്യത്തിന്റെയും കുടുംബ ബന്ധങ്ങളുടെ രസകരമായ നിമിഷങ്ങളും പ്രേക്ഷകരിലേക്ക്ത്തിച്ചത് സീരിയലിലെ അഭിനേതാക്കളുടെ പ്രകടനമായിരുന്നു. ബാലുവും നീലുവും കുട്ടികളുമൊക്കെ മികച്ച അഭിപ്രായങ്ങളിലൂടെ വളരുമ്പോൾ ബാലുവെന്ന ബിജു സോപാനം സീരിയലിനു പുറത്ത് സിനിമയുടെ വെള്ളിവെളിച്ചത്തിൽ ശ്രേദ്ധേയമായ കഥാപാത്രങ്ങളിലേക്ക് ചേക്കേറുകയാണ്. റേറ്റിംഗിലും വളരെ മുൻപിലായ സീരിയലിനു ലഭിച്ച വലിയൊരു അഭിനന്ദനമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി ഉപ്പും മുളകിന്റെ ആരാധകൻ ആണെന്ന് പറഞ്ഞത്. മമ്മൂട്ടിയുടെ അഭിനന്ദനം ബിജു സോപാനത്തിനു മമ്മൂട്ടിക്കൊപ്പം ഒരവസരത്തിനും വഴിയൊരുക്കുകയാണ്. ആ ഭാഗ്യത്തെ കുറിച്ചും പുതിയ സിനിമ വിശേഷങ്ങളെ കുറിച്ചും ബിജു മെട്രോമാറ്റിനിയോട് പങ്കു വയ്ക്കുന്നു .

21432744_1477295965698760_6197309680686677551_n

മമ്മൂട്ടിയുടെ സുഹൃത്തായ ജോർജാണ് ഉപ്പും മുളകും ടീമിനെ മമ്മൂട്ടിയോടടുത്തെക്ക് ക്ഷണിക്കുന്നത്. പറ്റുമ്പോളോക്കെ കാണാറുള്ള പരിപാടിയാണെന്നും നല്ല പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. അഭിനയിച്ച എല്ലാവരെയും പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞത്. ” കൂടെ അഭിനയിക്കാൻ സമയമുണ്ടാകുമോ ” എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ഒട്ടും താമസിക്കാതെ ബിജു സോപാനം പറ്റുമെന്ന് മറുപടിയും പറഞ്ഞു. തമാശക്ക് ചോദിച്ചതാവാം എന്നും ബിജു ചിരിയോടെ പറയുന്നു. ചെറിയ ചെറിയ വേഷങ്ങൾ സിനിമയിൽ ചെയ്താണ് മിനിസ്ക്രീനിലേക്ക് ബിജു സോപാനം ചുവട് മാറുന്നത്. മമ്മൂട്ടിയുടെ രാജമാണിക്യം എന്ന സിനിമയിൽ ചെറിയൊരു വേഷം അവതരിപ്പിച്ച ബിജുവിനെ മെഗാസ്റ്റാർ അതൊക്കെ ഓർത്ത് വച്ച് പറഞ്ഞതും ബിജുവിന് മറക്കാനാകാത്ത അനുഭവമാണ്.

23592327_1540574419370914_2241699793932675255_o

പത്മേന്ദ്ര പ്രസാദിന്റെ ഇവിടെ ഈ നഗരത്തിൽ എന്ന ചിത്രമാണ് ബിജു സോപാനത്തിന്റേതായി ഉടൻ എത്തുന്നത്. വളരെ വെത്യസ്തമായ ഒരു കഥാപാത്രമാണ് ബിജു ചിത്രത്തിൽ അവതരിപ്പി ക്കുന്നത്. ചെറുവള്ളിക്കാവിൽ സ്ഥിതി ചെയ്യുന്ന ജഡ്ജിയമ്മാവൻ കോവിലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ജഡ്ജിയമ്മാവനായാണ് ചിത്രത്തിൽ ബിജു . സൂരജ് വെഞ്ഞാറമൂടിനൊപ്പം ജീൻ കുര്യാക്കോസിന്റെ കുട്ടൻപിള്ളയുടെ ശിവരാത്രി , പ്രവീൺ സംവിധാനം ചെയ്യുന്ന അംഗരാജ്യത്തിലെ വില്ലന്മാർ എന്നീ സിനിമകാളിലും ബിജു ഭാഗമാണ്. തനത് അഭിനയത്തിലൂടെ പ്രേക്ഷക മനസ്സിൽ ചേക്കേറിയ ബിജൂ സോപാനത്തെ മമ്മൂട്ടിക്കൊപ്പമുള്ള വേഷത്തിൽ പ്രതീക്ഷിക്കാം

22195775_1499100543518302_9075426729612152167_n

biju sopanam interview

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top