News

മലയാളം ബിഗ് ബോസ് ജൂൺ 24 മുതൽ

Sponsored Links

Big boss mohanlal

മലയാളികളുടെ പ്രിയനടൻ മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ജൂൺ മാസം 24ആം തിയതി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നു

Big boss mohanlal

ഇന്ത്യയിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലും തെലുങ്കിലും കന്നടയിലും ഹിറ്റായ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുന്നു. കൊച്ചിയില്‍ വച്ചായിരിക്കും ഷോയുടെ ഷൂട്ടിംഗ് നടക്കുകയെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

mohanlal_story

നൂറു ദിവസം മത്സരാര്‍ത്ഥികള്‍ ഒരുമിച്ച്‌ താമസിക്കുകയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച്‌ വിജയിയെ നിശ്ചയിക്കുകുയും ചെയ്യുക എന്നതാണ് ബിഗ് ബോസിന്റെ മാതൃക. വാരാന്ത്യങ്ങളിലുള്ള എപ്പിസോഡുകളിലായിരിക്കും മോഹൻലാൽ ഉണ്ടാവുക. അന്നാണ് എലിമിനേഷൻ നടക്കുകയും ചെയുക.

Bigg-Boss-winners-list

തമിഴില്‍ ബിഗ് ബോസ് അവതരിപ്പിച്ചത് കമല്‍ഹാസനായിരുന്നു. മലയാളിയായ ഒവിയയെ തമിഴ് മക്കളുടെ പ്രിയപ്പെട്ട താരമാക്കിയത് കമല്‍ഹാസന്റെ വിജയ് ടിവിയിലെ ഈ ഷോയായിരുന്നു. ഇതേ പരിപാടി തന്നെയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് മലയാളത്തിലേക്കും കൊണ്ടു വരുന്നത്.

big-boss1
ഏഷ്യാനെറ്റിനെ ഡിസ്നി ഏറ്റെടുത്തതിന് പിന്നാലെ ഉണ്ടാകുന്ന ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാണിത്.

SALMA--621x414Big Boss to start telecast from June 24

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top