Articles

നിവിൻ പോളിയുടെ താരത്തിളക്കത്തിൽ മങ്ങിപ്പോയ മറ്റൊരു മികച്ച നടൻ – സുദേവ് നായർ

Sponsored Links

Sudev Nair

നിവിൻ പോളിയുടെ താരത്തിളക്കത്തിൽ മങ്ങിപ്പോയ മറ്റൊരു മികച്ച നടൻ – സുദേവ് നായർ,

Sudev Nair

മലയാളികൾ അധികം കേട്ടിട്ടു പോലുമില്ലാത്ത ഈ നടനാണ് ഈ കഴിഞ്ഞ സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിലെ യഥാർത്ഥ താരം. ആദ്യ ചിത്രത്തിലൂടെ മികച്ച നടനാവുകയെന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. എന്നാൽ, ആ ചരിത്രം തന്റെ പേരിനൊപ്പം കൂട്ടിച്ചേർക്കാൻ കിട്ടിയ അവസരത്തെ അത്ഭുതത്തോടെയാണ് സുദേവ് കാണുന്നത്. തീയേറ്ററുകാർ നിരസിച്ച സ്വവർഗ പ്രണയം പ്രമേയമായ മൈ ലൈഫ് പാർട്നർ എന്ന ചിത്രത്തിൽ കിരൺ എന്ന ഗേ ആയാണ് സുദേവ് അഭിനയച്ചത്. ‘വളരെ സ്വാഭാവികമായ അഭിനയം ” എന്ന് വിധികർത്താക്കൾ ഒരുപോലെ പറഞ്ഞപ്പോൾ അവസാന അവാർഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന പല പ്രമുഖ താരങ്ങളും പിന്നിലായി.

sukanya, Sudev Nair

പാലക്കാട്ടുകാരനായ വിജയകുമാറിന്റെയും പറവൂ‌ർ സ്വദേശിനിയായ  സുബദയുടെയും മകനായ സുദേവ് ജനിച്ചു വളർന്നത് മുംബൈയിലാണ്.  പഠനത്തിൽ മിടുക്കനായ സുദേവ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ  ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു. പഠനകാലത്തു തന്നെ നല്ല ഉദ്യോഗം നേടിയിട്ടും  മനസ്സ് മുഴുവൻ സിനിമയിലായിരുന്നു. അങ്ങനെയാണ് പൂനെ ഫിലിം  അക്കാദമിയിൽ പ്രവേശനം നേടുന്നത്. പഠനം പൂർത്തിയാക്കി കഴിഞ്ഞ്  വർഷങ്ങൾ കഴിഞ്ഞാണ് സുദേവിനെ തേടി ഒരു വേഷമെത്തുന്നത്. ഹിന്ദിയിൽ  ഗുലാബ് ഗ്യാങ് എന്ന സ്ത്രീപക്ഷ സിനിമയിലാണ് സുദേവ് ആദ്യമായി മുഖം  കാണിക്കുന്നത്. എന്നാൽ, ആ ചിത്രത്തിൽ സുദേവിനെ ശ്രദ്ധിച്ച നടൻ എം.ബി പത്മകുമാർ താൻ ആദ്യമായ സംവിധാനം ചെയ്യുന്ന മൈ ലൈഫ് പാർട്നർ എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചു.
വിദേശത്ത് വളർന്ന അച്ഛനമ്മമാർ വേർപിരിഞ്ഞ് കിരൺ എന്ന യുവാവിന്റെ വേഷമായിരുന്നു സുദേവിന് ഈ ചിത്രത്തിൽ. സ്വവർഗാനുരാഗിയായ കിരണിനെ സുദേവ് മനോഹരമായി തന്നെ അവതരിപ്പിച്ചു. പക്ഷേ, വിഷയം Beaten-Pathചിത്രം തീയേറ്ററിൽ പ്രദർശിപ്പിക്കാൻ തീയേറ്ററുടമകൾ തയ്യാറായില്ല. എങ്കിലും തോറ്റ് പിന്മാറാൻ സംവിധായകൻ പത്മകുമാർ തയ്യാറാവാഞ്ഞതാണ് സുദേവിനെ തേടി ഈ അവാർഡ് എത്താൻ കാരണമായത്. പൃഥ്വിരാജിനൊപ്പം ഒരു മലയാള ചിത്രം ചെയ്യുന്നുണ്ട് സുദേവ്. താമസം ബോളിവുഡ് ലോകത്താണെങ്കിലും മലയാള സിനിമകളാണ് സുദേവിന് പ്രിയപ്പെട്ടത്. നോട്ട് ഫിറ്റ് എന്ന പേരിൽ ഒരു വെബ് സിനിമ അണിയിച്ചൊരുക്കുന്നതിന്റെ തിരക്കിലാണ് സുദേവ് ഇപ്പോൾ.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top