Articles

കോടികൾ കൊയ്തു മലയാള സിനിമ, ബോക്സ് ഓഫീസ് പിടിച്ചടക്കിയ 10 പുതുമുഖ സംവിധായകർ, താരങ്ങളില്ലാതെ സൂപ്പർ ഹിറ്റടിച്ച 2 സിനിമയും

Sponsored Links

best

കോടികൾ കൊയ്തു മലയാള സിനിമ, ബോക്സ് ഓഫീസ് പിടിച്ചടക്കിയ 10 പുതുമുഖ സംവിധായകർ, താരങ്ങളില്ലാതെ സൂപ്പർ ഹിറ്റടിച്ച 2 സിനിമയും

വിവാദങ്ങളും വിമർശനങ്ങളും വൻ വിജയങ്ങളും നിറഞ്ഞതായിരുന്നു 2017 ലെ മലയാള സിനിമാമേഖല. ഒരുപാട് നല്ല സിനിമകളെയും സിനിമ പ്രവർത്തകരെയും കഴിഞ്ഞ വര്ഷം മലയാള സിനിമക്കു ലഭിച്ചിട്ടുണ്ട്.കഥയുടെ ആഴവും വ്യക്തിയുടെ കഴിവിന്റെയും അടിസ്ഥാനത്തിൽ സിനിമയെ വീക്ഷിക്കാൻ പ്രേക്ഷകൻ പഠിച്ച ഒരു വർഷം കൂടിയാരുന്നു 2017 .

ജയ് കെ
10-1486672024-ezra-review-2
എസ്ര എന്ന പൃഥ്വിരാജിന്റെ ഹോർറോർ ത്രില്ലെർ ചിത്രത്തിന്റെ സംവിധായകനാണ് ജയ് കെ. വ്യത്യസ്ത രീതിയിലുള്ള ത്രില്ലെർ സിനിമ ബോക്സ് ഓഫീസിൽ 50 കോടി കളക്ഷൻ നേടി.

ടോം എമ്മട്ടി
tom
ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും വിപ്ലവത്തിന്റെയും കഥ പറഞ്ഞ ടോവിനോ തോമസ് ചിത്രമായിരുന്നു ഒരു മെക്സിക്കൻ അപാരത. 2017 മാർച്ച് മാസം തീയേറ്ററിലെത്തിയ ഈ ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചു.

മഹേഷ് നാരായൺ
mahes
മലയാള സിനിമയുടെ പെരുമ ഗോവൻ ഫിലിം ഫെസ്റ്റിവലിൽ ഉയർത്തിക്കാട്ടിയ ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് മഹേഷ് നാരായൺ. ഇറാഖിലെ മലയാളി നഴ്സുമാരുടെ കഥ പറഞ്ഞ ഈ സിനിമയുടെ തിരക്കഥ എഴുതിയതു പി വി ഷാജികുമാറും മഹേഷ് നാരായണും ചേർന്നാണ്.

ഹനീഫ് അദനി
1488972692688
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ 2017 ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഹനീഫ് അദനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദർ എന്ന സിനിമ. ബോക്സ് ഓഫീസിൽ 50 കോടി കളക്ഷൻ നേടിയ സിനിമ കൂടിയാണിത്.

ജിനു എബ്രഹാം
10567042
2017 ൽ റിലീസായ ഡാർക്ക് ത്രില്ലെർ സിനിമയായിരുന്നു ആദം ജോൻ. പ്രിത്വിരാജായിരുന്നു സിനിമയിലെ നായകൻ. കഥയിലെ വ്യത്യസ്തതയും മികച്ച സംവിധാനവും സിനിമയെ ഒരു തിയേറ്റർ വിജയമാക്കി.

അൽത്താഫ് സലിം
Althaf-Salim-A-Surprise-Package
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് കടന്നു വന്ന വ്യക്തിയാണ് അൽത്താഫ് സലിം. കഴിഞ്ഞ വർഷം റിലീസായ ചിത്രങ്ങളിൽ മികച്ച പ്രേക്ഷക പ്രതികരണം കിട്ടിയ ചിത്രമാണിത്.

സൗബിൻ ഷാഹിർ
soubin
ഒരു നല്ല നടനും അതിനേക്കാൾ നല്ലൊരു സംവിധായകനുമാണെന്ന് സൗബിൻ തെളിയിച്ച സിനിമയായിരുന്നു പറവ.ഈ ദുല്ഖര് സൽമാൻ സിനിമ ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു .

അരുൺ ഗോപി
arungopi
വിവാദങ്ങൾക്കിടയിലും 2017ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായ രാമലീല എന്ന ദിലീപ് ചിത്രത്തിന്റെ സംവിധായകനാണ് അരുൺ ഗോപി.14 കോടി ബഡ്ജറ്റിൽ എടുത്ത സിനിമ 80 കോടി കളക്ഷൻ നേടി .

ഫാന്റം പ്രവീൺ
praveen
മഞ്ജു വാരിയറിന്റെ 2017ലെ ഒരു മികച്ച ചിത്രമായിരുന്നു ഉദഹരണം സുജാത. കേരളത്തിൽ 100 ദിവസം ഓടിയ ഒരു ചിത്രം കൂടിയാണിത്.

ഡൊമിൻ ഡി സിൽവ
domin-d-silva_151212051250
2017 നവംബര് മാസം റിലീസായ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംവിധാനത്തിലേക് കടന്നു വന്ന വ്യക്തിയാണ് ഡൊമിൻ ഡി സിൽവ. വലിയ താര നിരയൊന്നും ഇല്ലാതിരുന്നിട്ടും കഴിഞ്ഞ വർഷത്തെ വിജയ സിനിമകളിൽ ഒന്നാകാൻ ഈ സിനിമക്ക് സാധിച്ചു.

ഇവരെ കൂടാതെ ആന്റണി സോണി സെബാസ്ടിൻ ( കെയർ ഓഫ് സൈറ ബാനു), അനിൽ തോമസ് (മിന്നാമിനുങ്ങ്), ഡൊമിനി അരുൺ (തരംഗം ), പ്രദീപ് എം നായർ (വിമാനം) എന്നിങ്ങനെ ഒരുപിടി നല്ല സിനിമയെയും സംവിധായകരെയും സമ്മാനിച്ച വർഷമായിരുന്നു 2017.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top