Articles

മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ച ബാലചന്ദ്രമേനോന് മമ്മൂട്ടി കൊടുത്ത ഉപദേശം

Sponsored Links

Mammotty Balachandra Menon

മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ച ബാലചന്ദ്രമേനോന് മമ്മൂട്ടി കൊടുത്ത ഉപദേശം

സംവിധായകനായി വന്നു നടനും രചയിതാവും നിര്‍മ്മാതാവും ഗായകനുമൊക്കെയായി പരിണമിച്ച കലാകാരനാണ് ‘ ബാലചന്ദ്രമേനോന്‍’. 70കളുടെ അസ്തമയം മുതല്‍ 90കളുടെ ഉദയം വരെ ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ക് ബസ്റ്ററുകളും രചിച്ചിരുന്നു ബാലചന്ദ്രമേനോന്‍ ചിത്രങ്ങള്‍. 90കളുടെ തുടക്കത്തില്‍ മലയാള സിനിമ കോമഡി ട്രെന്റിലേക്ക് വഴിമാറിയപ്പോഴാണ് ബാലചന്ദ്രമേനോന്‍ ചിത്രങ്ങള്‍ക്ക് ഡിമാന്‍റ് കുറഞ്ഞുവന്നത്.പിന്നീട് , ബാലചന്ദ്രമേനോന്‍റെ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും വിതരണത്തിനെടുക്കാനും ആളെകിട്ടാതെ വന്നു. ഇതിനിടയില്‍, ബാലചന്ദ്രമേനോന്‍ ഒരു പുതിയ ചിത്രവുമായി ഒന്ന് രണ്ട് നിര്‍മ്മാതാക്കളെ സമീപിച്ചപ്പോള്‍ മമ്മൂട്ടിയോ മോഹന്‍ലാലോ നായകനാണെങ്കില്‍ ചിത്രം നിര്‍മ്മിക്കാമെന്നായിരുന്നു പലരുടെയും നിലപാട് . ഇത് കേട്ടപ്പോള്‍ ബാലചന്ദ്രമേനോന്‍ നേരെ പോയത് മമ്മൂട്ടിയുടെ അടുത്തേക്കായിരുന്നു. തനിക്ക് ഒരു ഡേറ്റ് വേണമെന്ന്‍ ബാലചന്ദ്രമേനോന്‍ മമ്മൂട്ടിയോട് ആവശ്യപ്പെട്ടു. ശരിയാക്കാമെന്ന് മമ്മൂട്ടിയും പറഞ്ഞു. ഒടുവില്‍ , മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടി ബാലചന്ദ്രമേനോനു കൊടുത്ത ഡേറ്റില്‍ ജനിച്ച ചിത്രമായിരുന്നു ‘നയം വ്യക്തമാക്കുന്നു”. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിയാന്‍ നേരം ബാലചന്ദ്രമേനോനെ അടുത്ത് വിളിച്ച് മമ്മൂട്ടി ഉപദേശിക്കുകയായിരുന്നു . ”ദയവുചെയ്ത് നിങ്ങളെ പോലുള്ള ഒരു സംവിധായകന്‍ ഒരിക്കലും ഒരു നടന്‍റെയും അടുത്ത് ഡേറ്റ് ചോദിച്ച് പോവരുതെന്ന്”

 

 

6 സിനിമകൾ സംവിധാനം ചെയ്ത അത്ര തന്നെ സിനിമകൾക്ക് കഥയും തിരക്കഥയുമെഴുതിയ, 64 സിനിമകളിൽ അഭിനയിച്ച മലയാളികളുടെ പ്രിയപ്പെട്ട ബാലചന്ദ്രമേനോൻ. 29 ചിത്രങ്ങളിലാണ് അദ്ദേഹം ഒരേസമയം സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായത്. ഇത് മലയാള സിനിമയിലോ ഇന്ത്യൻ സിനിമയിലോ ലോകസിനിമയിലോ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണ്. നായകനായി തിളങ്ങുന്നവരെ ആരാധിക്കുന്നവരുടെ നാട്ടിൽ സിനിമയുടെ മൂന്ന് മേഖലകളിലും ഒരു പോലെ, തരിമ്പും പാളിച്ചയില്ലാതെ വിജയക്കൊടി നാട്ടിയ ബാലചന്ദ്രമേനോന്റെ നാമം ലോക സിനിമാചരിത്രത്തിൽ ഒന്നാംസ്ഥാനത്തായി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. യു.എസ്.എയിൽ നിന്നുള്ള വൂഡി അലൻ ആണ് ഇവ മൂന്നും ഒരുപോലെ കൈകാര്യം ചെയ്ത നേട്ടം കൈവരിച്ച രണ്ടാമൻ. 26 ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുള്ളത്. ജപ്പാൻ, ഇറ്റലി, യു.എസ്.എ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, റഷ്യ, യു.കെ, കൊറിയ, ഇറാൻ, മെക്സിക്കോ, സ്വീഡൻ, കാനഡ, ചൈന എന്നീ രാജ്യങ്ങളിലെ സിനിമാരംഗത്തെ പ്രതിഭകളുമായി മത്സരിച്ചാണ് ബാലചന്ദ്രമേനോൻ പകരക്കാരനില്ലാത്ത ഒന്നാമനായി മാറിയത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, എഡിറ്റിംഗ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, നിർമ്മാണം, വിതരണം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹം തന്റെ കഴിവറിയിച്ചു

 

Image title

.ആദ്യകാലചിത്രങ്ങളിൽ അക്കാലത്തെ പ്രധാനതാരങ്ങളെ വച്ച് തന്നെ സിനിമയെടുത്ത ബാലചന്ദ്രമേനോൻ വൈകാതെ കഥയ്ക്ക് പ്രാധാന്യം നൽകുകയും പുതുമുഖങ്ങൾക്ക് അവസരം നൽകുകയും ചെയ്തു. ഫലമോ, മലയാള സിനിമയ്ക്ക് ഒട്ടനവധി കരുത്തുറ്റ നടീനടന്മാരെ ലഭിച്ചു. അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത താരങ്ങളാണ് മണിയൻ പിള്ള രാജു, ബൈജു, ഷാനവാസ്, യദുകൃഷ്ണൻ, ശ്രീനാഥ് , ശോഭന, ലിസി, പാർവതി, കാർത്തിക, ആനി, നന്ദിനി,ഉഷ മീര, ദക്ഷിണ, തുടങ്ങിയവർ. അഭിനയ രംഗത്ത് മാത്രമല്ല, മലയാളത്തിലേക്ക് മികച്ച ടെക്നീഷ്യന്മാരെയും നൽകാൻ അദ്ദേഹത്തിനായി. സംവിധായകനായ വിജി തമ്പി, കോസ്റ്റ്യൂമർ വേലായുധൻ കീഴില്ലം, ആർട്ട് ഡയറക്ടർ ഷാജിയെം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗിരീഷ് വൈക്കം, സ്റ്റിൽ ഫോട്ടോഗ്രാഫർ ആർ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ അവരിൽ ചിലർ മാത്രം.

പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത ആ കാലയളവിൽ തന്നെയാണ് കാമറയ്ക്ക് മുന്നിലും ഒന്ന് പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഇതോടെ മലയാളിക്ക് ഒരു ട്രെന്റ് സെറ്ററായ ഒരു നായകനെ കൂടി ലഭിച്ചു. നെറ്റിയിൽ തൂവാലകെട്ടി, നെഞ്ച് തടവിയുള്ള ബാലചന്ദ്രമോനോനെ അനുകരിക്കാത്ത യുവാക്കൾ അക്കാലത്ത് ഇല്ലെന്ന് തന്നെ പറയാം. ബാലചന്ദ്രമേനോൻ എന്ന പേര് അക്കാലത്ത് കുടുംബപ്രേക്ഷകരെ തീയേറ്ററിലെത്തിച്ചു. കഥയും കാമ്പുമുള്ള ചിത്രങ്ങൾ കൊണ്ട് അദ്ദേഹം പ്രേക്ഷകന്റെ മനം നിറച്ചു. ഏപ്രിൽ 18ൽ ഭാര്യാഭർതൃ ബന്ധത്തിന്റെ മനോഹാരിത കണ്ട് അത്രകാലം മസിൽ പിടിച്ചു നടന്ന ഭർത്താക്കന്മാർ ഭാര്യയെ കുട്ടാ എന്ന് വിളിക്കാൻ തുടങ്ങി. എന്നാൽ, വെറും പൈങ്കിളിയല്ലാതെ ജീവിതത്തിലെ നൊമ്പരങ്ങളെക്കൂടി ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അണിയാത്ത വളകൾ, നയം വ്യക്തമാക്കുന്നു, ഏപ്രിൽ 19 ഒക്കെ അവയിൽ ചിലതു മാത്രം. തന്റെ സിനിമാജീവിതത്തിലെ 40ആണ്ട് പൂർത്തിയാക്കുകയാണ് അദ്ദേഹം ഈ വർഷം.

 

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top