Videos

ബാഹുബലിയുടെ റെക്കോർഡ് തകർത്ത് സായ് പല്ലവിയുടെ ഡാൻസ് !!!!

Sponsored Links

bahubaliii

ബാഹുബലിയുടെ റെക്കോർഡ് തകർത്ത് സായ് പല്ലവിയുടെ ഡാൻസ് !!!!

bahubali

ബാഹുബലി കുതിച്ചുയർന്നത് ഇന്ത്യൻ സിനിമയുടെ ചരിത്രം തന്നെ തിരുത്തി കുറിച്ചാണ്.
ബാഹുബലിയിലെ സഹോരെയെന്ന ഗാനമായിരുന്നു യൂട്യൂബില്‍ ഏറ്റവും ശ്രദ്ധനേടിയത്.ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഗാനങ്ങളില്‍ ഏറ്റവുമധികം കാ‍ഴ്ചക്കാരെന്ന റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനവും സഹോരെ നേടിയെടുത്തിരുന്നു. 11 കോടി 58 ലക്ഷത്തിലധികം പേരാണ് യൂടൂബില്‍ ഗാനം കണ്ടത്. ധനുഷിന്‍റെ വൈ ദിസ് കൊലവെറി 14 കോടിയിലധികം കാ‍ഴ്ചക്കാരുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.

81YRmoEwYtL._SL1464_

ഇപ്പോ‍ഴിതാ സായി പല്ലവിയുടെ ചുവടുകള്‍ക്ക് മുന്നില്‍ ദക്ഷിണേന്ത്യന്‍ റെക്കോര്‍ഡുകള്‍ മാറി നിൽക്കുകയാണ് .നിലവില്‍ കൊലവെറി പാട്ടിനെ മറികടന്നിട്ടില്ലെങ്കിലും ബാഹുബലിയിലെ സഹോരയുടെ റെക്കോര്‍ഡ് തകര്‍ത്തുക‍ഴിഞ്ഞു സായിയുടെ ഫിദയിലെ നൃത്തം.തെലുങ്കില്‍ വന്‍ വിജയമായി മാറിയ ഫിദയിലെ ‘വച്ചിന്‍ഡെ’ എന്ന ഗാനമാണ് ദക്ഷിണേന്ത്യയില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്.

Vachinde-Full-Video-Song-from-Fidaa

11 കോടി 81 ലക്ഷത്തിലധികം പേരാണ് ഇൗ ഗാനം യൂട്യൂബിലൂടെ കണ്ടത്.സായി പല്ലവിയുടെ മനോഹരമായ ചുവടുകള്‍ തന്നെയാണ് ഗാനത്തിന്‍റെ പ്രധാന ഹൈലൈറ്റ്. ശക്തികാന്ത് കാര്‍ത്തിക്ക് ഇൗണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേര്‍ന്നാണ്. സായിയുടെ ‘വച്ചിന്‍ഡെ’ ഗാനം കൊലവെറിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Fidaa-1024x570

bahubali song and sai pallavis dance

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top