Sports

കോഹ്ലിയുടെയും, ധോണിയുടെയും ഭാവി പ്രവചിച്ചതിനു പിന്നാലെ മിതാലിയെ കുറിച്ചും ജ്യോത്സ്യന്റെ പ്രവചനം

Sponsored Links

cvr

കോഹ്ലിയുടെയും, ധോണിയുടെയും ഭാവി പ്രവചിച്ചതിനു പിന്നാലെ മിതാലിയെ കുറിച്ചും ജ്യോത്സ്യന്റെ പ്രവചനം

mithali1

സൂപ്പർ താരങ്ങളുടെ ഭാവിയും ഭാഗ്യവും പ്രവചിക്കുന്നവർ ധാരാളം ഉണ്ട് . പക്ഷെ വിരാട് കോഹ്‌ലിയുടെ ഭാവി പ്രവചിച്ചയാൾ വ്യത്യസ്തനാണ്.ഇപ്പോൾ വനിതാ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ താനാണെന്ന അവകാശവാദവുമായി കോഹ്‌ലിയുടെ ഭാവി പ്രവചിച്ച ജോത്സ്യന്‍. നാഗ്പൂര്‍ സ്വദേശിയായ നരേന്ദ്ര ബന്ദേ എന്ന ജോത്സ്യനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

virat

ഇന്ത്യന്‍ ടീം വിദേശത്ത് നേട്ടം കൊയ്യുമെന്നും, വിരാട് കോഹ്‌ലിയെ തേടി വലിയ കരാര്‍ എത്തുമെന്നുമുള്ള പ്രവചനങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു ഇയാളുടെ അവകാശ വാദം. ലോകകപ്പിന് മുന്നോടിയായാണ് മിതാലി തന്നെ കാണാനായി എത്തിയത്. തന്റെ നിര്‍ദേശം അനുസരിച്ചാണ് മിതാലി ജേഴ്‌സി നമ്പര്‍ 33 എന്ന് ആക്കിയതെന്നുമായിരുന്നു തന്റെ പ്രവചനമെന്ന് ജോത്സ്യന്‍ പറയുന്നു.

mithali1

കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയില്‍ ഹരിയാന ചരിത്രം വിജയം കുറിച്ചതിന് പിന്നിലും തന്റെ ഉപദേശമുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഹരിയാനയുടെ നായകന്‍ ഫായിസ് ഫസല്‍ തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും തുടര്‍ന്ന് താന്‍ പറഞ്ഞത് പ്രകാരം ഫായിസ് ജേഴ്‌സി നമ്പര്‍ 24 തിരഞ്ഞെടുത്തതെന്നും ബന്ദേ പറയുന്നു. ധോണിയുടെ ക്രിക്കറ്റ് ഭാവി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ അദേഹം അടുത്ത ലോകകപ്പിലും കളിക്കുമെന്ന പ്രവചനവും അദേഹം നടത്തിയിരുന്നു. ധോണിയുടെ ക്രിക്കറ്റ്് ഭാവി പ്രവചനത്തിനു ശേഷം അടുത്ത ലോകകപ്പ് വരെ ധോണിക്ക് പകരക്കാരനുണ്ടാവില്ല എന്ന വ്യക്തമാക്കിക്കൊണ്ട് ചീഫ് സെലക്ടര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ മുന്‍ നായകന്‍ ഗാംഗുലി, മുരളി കാര്‍ത്തിക്, ശ്രീശാന്ത്, സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ളവര്‍ തന്റെ സഹായം തേടി എത്താറുണ്ടെന്നും ബുന്ദേ പറഞ്ഞുവെയ്ക്കുന്നു.

mithali22

astroleger claims he is behind the success of mithali raj

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top