News

ഈ ക്രിമിനൽ കർമത്തിൽ പങ്കാളികൾ ആവരുതേ – ആഷിക്‌ അബു

Sponsored Links

ashiq_abu_metroamtinee

രഞ്ജിത്ത്‌ ചിത്രം ലീലയുടെ വ്യാജപതിപ്പ്‌ പ്രചരിപ്പിക്കുന്നവർക്കെതിരെ സംവിധായകൻ ആഷിക്‌ അബു രംഗത്ത്‌. കഴിഞ്ഞ ഏപ്രിൽ 22-ന്‌ റിലീസിനെത്തിയ ചിത്രത്തിന്റെ വ്യാജ പതിപ്പ്‌ ഫേസ്ബുക്കിലും ടോറന്റിലും വ്യാപകമായ സാഹചര്യത്തിലാണ് ആഷിക്‌ രംഗത്തെത്തിയത്‌.

പൊരുതിയും കലഹിച്ചും നിവർന്നു വരുന്ന മലയാള സിനിമയുടെ നട്ടെല്ല് ചവിട്ടിയൊടിക്കുന്ന പണിയാണ് ഈ ചെയ്യുന്നതെന്നും “സിനിമാ പ്രേമികളായ” കുറച്ചു പേർ ലീലയുടെ വ്യാജ പതിപ്പ്‌ പ്രചരിപ്പിച്ച്‌ ക്രൂരമായ വിനോദം ആസ്വദിക്കുകയാണെന്നും ആഷിക്‌ പറയുന്നു. അൽപമെങ്കിലും സ്നേഹവും ബഹുമാനവും ഈ കലാരൂപത്തോടും വ്യവസായത്തോടുമുള്ളവർ ഈ ക്രിമിനൽ കർമ്മത്തിൽ പങ്കാളികളാകല്ലെയെന്ന് അപേക്ഷിക്കുന്നുവെന്നും ആഷിക്‌ അബു തന്റെ ഫേസ്ബുക്ക്‌ പേജിൽ കുറിക്കുന്നു.

ലീലയുടെ വ്യാജ പതിപ്പ്‌ പ്രചരിപ്പിച്ചവർക്കെതിരെ സംവിധായകൻ രഞ്ജിത്തിന്റെയും ഓൺലൈൻ വിതരണക്കാരായ റീലാക്സ്‌ ഡോട്ട്‌ കോമിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്‌ നടപടി സ്വീകരിച്ചു വരികയാണ്. സിനിമ പ്രചരിപ്പിച്ച സൈറ്റുകൾക്കെതിരെയും ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളുകൾക്കെതിരെയും നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top