Interview

എങ്ക വീട്ടു മാപ്പിളൈ അവസാനിച്ചിട്ടും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന വാശിയിൽ അബർനദി !!!

Sponsored Links

aparnathii

എങ്ക വീട്ടു മാപ്പിളൈ അവസാനിച്ചിട്ടും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന വാശിയിൽ അബർനദി !!!

aparnathii

വിവാദങ്ങൾ സൃഷ്ടിച്ച എങ്ക വീട്ടു മാപ്പിളൈ അവസാനിച്ചിട്ടും അതിന്റെ അലയൊലികൾ ഇപ്പോളും അവസാനിച്ചിട്ടില്ല. ഓരോ മത്സരാര്ഥികളും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുമുണ്ട്. ഈ റിയാലിറ്റി ഷോയിലൂടെ ഏറ്റവും പ്രശസ്തയായ താരമാണ് അബർനദി . ഇപ്പോൾ ആര്യയെ കുറിച്ച് അബർനദി വീണ്ടും വെളിപ്പെടുത്തലുകൾ നടത്തുകയാണ്.

aparnathi

പുറത്താകുന്ന വേളയില്‍ ഏറെ കരഞ്ഞ് തന്റെ വിസമ്മതം പ്രകടമാക്കിയ ശേഷമാണ് അബര്‍നദി പോയത്. ഇപ്പോള്‍ ഷോ കഴിഞ്ഞ് രണ്ട് മാസത്തോളമാകുമ്ബോഴും ആര്യയെ മാത്രമേ വിവാഹം കഴിക്കൂവെന്നാണ് അബര്‍നദി പറയുന്നത്. ഒരു തമിഴ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റിയാലിറ്റി താരത്തിന്റെ തുറന്നു പറച്ചില്‍. ഷോയ്ക്ക് വരുമ്ബോള്‍ ആര്യയോട് ചെറിയ ഇഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീടത് പ്രണയമായി. ഇഷ്ടപ്പെട്ടു കൊണ്ട് ആര്യയെ ഉമ്മ വെച്ചതും കെട്ടിപ്പിടിച്ചതുമൊന്നും തെറ്റായി തോന്നിയിട്ടില്ല. ആര്യ തയാറല്ലെങ്കില്‍ വിവാഹിതയാകാതെ ഒറ്റയ്ക്ക് താമസിക്കുമെന്നും വിവാഹത്തേക്കാള്‍ പ്രാധാന്യത്തോടെ ചെയ്തു തീര്‍ക്കാന്‍ ഇപ്പോള്‍ കാര്യങ്ങളുണ്ടെന്ന് കരുതുന്നതായും അബര്‍നദി പറഞ്ഞു.

actor-arya

ആര്യ തന്നെ ഇഷ്ടമായെന്ന് പറഞ്ഞിട്ടുണ്ടെന്നും വിവാഹം കഴിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും അബര്‍നദി ആവര്‍ത്തിച്ചു. ആര്യയുടെ സുഹൃത്തുക്കളും ആര്യക്ക് താല്‍പ്പര്യമാണെന്ന തരത്തില്‍ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ഷോയില്‍ വന്നതിനു ശേഷം ആര്യക്ക് ചില സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി കരുതുന്നു. പലരും കരുതുന്നതു പോലെ അദ്ദേഹം സന്തോഷവാനായല്ല ഉള്ളതെന്നും സമ്മര്‍ദമനുഭവിക്കുന്നുണ്ടെന്നും അബര്‍നദി കൂട്ടിച്ചേര്‍ത്തു.ഷോയ്ക്കു ശേഷം ആര്യയുമായി സംസാരിച്ചിട്ടില്ല. ഇപ്പോള്‍ താന്‍ കൂടുതല്‍ കരുത്തയാണെന്നും സുഖമായിരിക്കുന്നുവെന്നും അബര്‍നദി പറയുന്നു.

Arya

aparnathi about arya

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top