Videos

എന്നെ ആരെങ്കിലും ഒക്കെ കൊന്നുകളയുമല്ലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട് – അനുശ്രീ

Sponsored Links

anusree

എന്നെ ആരെങ്കിലും ഒക്കെ കൊന്നുകളയുമല്ലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട് – അനുശ്രീ

24909861_1801209583511228_14836278387472119_n

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ . അനുശ്രീയുടെ പേരിലുമിപ്പോൾ വിവാദങ്ങളാണ്.
തന്നെ സംഘിയെന്ന് വിളിക്കുന്നവർക്കെതിരെ മറുപടിയുമായി നടി അനുശ്രീ രംഗത്തെത്തിയിരിയ്ക്കുകയാണ് . സംഘിയാണെങ്കിൽ ഇവരെയൊക്കെ പേടിക്കണമെന്ന് ഒരു പ്രേക്ഷകൻ അയച്ച കമന്റിന് മറുപടി നൽകിയായിരുന്നു നടിയുടെ പ്രതികരണം.

27749920_1829729670659219_4672957178994871713_n

അനുശ്രീയുടെ വാക്കുകളിലേയ്ക്ക്–

‘എന്റെ നാട്ടിലെ കുട്ടികളും ഞാനും കൂടി നടത്തുന്ന പരിപാടിയായിരുന്നു അത്. അതിന്റെ ഭാഗമാകുമ്പോൾ ഞാൻ ഒരു പ്രവർത്തകയാണോ എന്ന് നോക്കാറില്ല. അടുത്ത വർഷവും അവിടെ പരിപാടി ഉണ്ടെങ്കിൽ പങ്കെടുക്കും. നാട്ടിൽ നടക്കുന്നൊരു പരിപാടി ആയതുകൊണ്ടുമാത്രമാണ്.

26112462_1808402346125285_7565936577645076040_n

വീടിനടുത്ത് ക്രിസ്ത്യൻ പള്ളികൾ ഒന്നും ഇല്ല ,എന്നാൽ ക്രിസ്മസിന് എന്റെ ക്രിസ്ത്യൻ ഫ്രണ്ട്സ് വരുമ്പോൾ മറ്റു ഫ്രണ്ട്സിന് സർപ്രൈസ് കൊടുക്കാൻ രാത്രിയിൽ പോകാറുണ്ട്. പാട്ടു പാടാൻ പോകാറുണ്ട്. നോമ്പിന് മുസ്‌ലിം ഫ്രണ്ട്സിന്റെ വീട്ടിൽ പോകുമ്പോൾ അവർ തരുന്ന പാനീയം കുടിക്കാറുണ്ട്. അതിന്റെ ഐതീഹ്യങ്ങളോ കാര്യങ്ങളോ നമുക്ക് അറിയില്ല. അതുകൊണ്ട് ആരും എന്നെ പ്രവർത്തകയെന്ന് വിളിക്കേണ്ട കാര്യമില്ല.

29351953_1849014092064110_1816973170901446239_o

ഈരാറ്റുപേട്ടയ്ക്കടുത്ത് ഷൂട്ടിങ്ങിനു പോയ സമയത്ത് ഫുഡ് വാങ്ങാൻ വേണ്ടി വണ്ടി നിർത്തി. സഹോദരൻ ഭക്ഷണം വാങ്ങുവാൻ പോയി. പള്ളിയുടെ സമീപത്തായിരുന്നു നിർത്തിയിട്ടിരുന്നത്.‌ കുറച്ച് പേർ എന്നെ തിരിച്ചറിഞ്ഞ് അനുശ്രീ, അനുശ്രീ എന്നു വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ഉടനെ അവിടെയുള്ള രണ്ട് പയ്യൻമാർ ബൈക്കിൽ വന്ന്, ‘അത് അവളാ സംഘിയാടാ’ എന്നൊക്കെ പറഞ്ഞ് വയലന്റ് ആയി.

19642627_1820909421541244_5748699684702748051_n

ഭീകരവാദികളെ കാണുന്നത് പോലെയാണ് അവർ എന്നോട് പെരുമാറിയത്. ഞാൻ അപ്പോൾ ആലോചിച്ചു, ഷൂട്ടിങ്ങ് സംബന്ധമായി രാത്രിയിൽ സഞ്ചരിക്കുന്ന സമയത്ത് ഇങ്ങനെ മനസുള്ള ആളുകളുടെ മുന്നിൽ ചെന്നുപെട്ടാൽ എന്താകും സ്ഥിതി. എന്നെ ആരെങ്കിലും ഒക്കെ കൊന്നുകളയുമല്ലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട്.

അങ്ങനെയൊന്നും ഒരിക്കലും എന്നെക്കുറിച്ച് വിചാരിക്കരുത്. ഞാൻ എന്തോ വലിയ തെറ്റുചെയ്തപോലെയാണ് അവർ എനിക്കെതിരെ വന്നത്. നിങ്ങളുടെ കൂടെയുള്ള ഒരാള് തന്നെയാണ് ഞാൻ.’–അനുശ്രീ പറഞ്ഞു.

29570667_1849818568650329_6841872820876286612_n

anusree facebook live video

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top