Interview

അച്ഛൻ ഒരു നാട്ടു രാജാവായിരുന്നു വീട്ടിൽ – അച്ഛന്റെ ഓർമകളിൽ അനുമോൾ

Sponsored Links

anu moll

അച്ഛൻ ഒരു നാട്ടു രാജാവായിരുന്നു വീട്ടിൽ – അച്ഛന്റെ ഓർമകളിൽ അനുമോൾ

31817364_1522871891156447_4078544671343640576_n

സ്വാഭാവികാഭിനയം കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അനുമോൾ. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്‌ടമായ അനുമോൾ ഇപ്പോളും അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വൈകുമ്പോൾ നൂറു നാവാണ്. കപ്പ ടി.വി ഹാപ്പിനസ്സ് പ്രൊജക്റ്റിലാണ് അനുമോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

31562142_1518039458306357_3424838029341887067_n

എല്ലാ പെണ്‍കുട്ടികളെ പോലെ അച്ഛനാണ് തന്റെ ഹീറോയെന്ന് താരം പറയുന്നു. അച്ഛന്‍ ഒരു നാട്ടു രാജവിനെ പോലെയായിരുന്നു വീട്ടില്‍. അച്ഛനെ പോലെ ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ആഗ്രഹിച്ച ഞാന്‍ വിവാഹം കഴിക്കാതെ ഇരിക്കുകയാണ്. ഇതു കൊണ്ട് സുഹൃത്തുക്കള്‍ തന്നോട് പറയുന്നത് അതൊരു മംഗലശ്ശേരി നീലകണ്ഠന്‍ ടൈപ്പാണ്. അങ്ങനെ ഒരാള്‍ എപ്പോഴും വരണമെന്നില്ല എന്നാണ്.

31300824_1514797001963936_2535678456428121734_n

95 ലാണ് അച്ഛന്‍ ഞങ്ങളെ വിട്ടു പോയത്. നാട്ടില്‍ ചെറിയ വഴക്ക് നടക്കുമ്പോള്‍ അച്ഛന്‍ അവരെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമായിരുന്നു. എന്നിട്ട് അവരോട് കാര്‍ ഷെഡില്‍ വച്ച് തല്ലി തീര്‍ക്കാന്‍ പറയുമായിരുന്നു.അമ്മ വെറും 28 വയസ് മാത്രം പ്രായമുള്ളപ്പോള്‍ വിധവയായി മാറി. രണ്ടു പെണ്‍മക്കളെ വളര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. നല്ല ധൈര്യമുള്ള അമ്മ അതു പോലെ തന്നെ അത്യാവശ്യം സെന്‍സിറ്റീവുമാണ്. വീട്ടില്‍ വന്നാല്‍ അമ്മയെ മൈന്‍ഡ് ചെയ്യാതെ മൊബൈലോ മറ്റോ നോക്കിയാല്‍ പോലും അമ്മയുടെ മുഖത്തെ ഭാവം മാറും. അതു പോലെ സെന്‍സിറ്റീവാണ്.

30705251_1509484402495196_7015028308230085220_n

എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും മകളായി അറിയപ്പെടാനാണ് ആഗ്രഹം. നടി എന്നതിനെക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്നത് ഇവരുടെ മകള്‍ എന്ന മേല്‍വിലാസമാണെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

31056851_1511756438934659_2464043785099898150_n

anumol about her father

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top