News

മുപ്പതാം പിറന്നാളിൽ സ്വപ്ന സാഫല്യത്തിന് തുടക്കമിട്ട് അനുഷ്ക ശർമ്മ

Sponsored Links

bvfg

മുപ്പതാം പിറന്നാളിൽ സ്വപ്ന സാഫല്യത്തിന് തുടക്കമിട്ട് അനുഷ്ക ശർമ്മ

anushka2

മുപ്പത്തിലേക്ക് കടന്നിരിക്കുകയാണ് അനുഷ്ക ശർമ്മ . വിവാഹം കഴിഞ്ഞുള്ള ആദ്യ പിറന്നാളെന്ന പ്രത്യേകതയുമുണ്ട്. മുപ്പതാം പിറന്നാളിന് തന്റെ സ്വപ്നപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നടി അനുഷ്ക ശർമ്മ. മൃഗസ്നേഹിയായ അനുഷ്ക, തെരുവിൽ അലയുന്ന മൃഗങ്ങൾക്കായി ഒരു പാർപ്പിടമാണ് ഒരുക്കുന്നത്. മുംബൈയിൽ ആറേക്കറോളം വിസ്‌തീർണമുള്ള സ്ഥലത്താണ് പാർപ്പിടം നിർമിക്കുന്നത്. ഇതിന്റെ നിര്‍മാണ പ്രവർത്തനങ്ങളുടെ പ്രാരംഭജോലികൾ അനുഷ്കയുടെ പിറന്നാൾ ദിനത്തിൽ ആരംഭിച്ചു.

cdf

തെരുവിൽ അലയുന്ന, നായ, പൂച്ച, തുടങ്ങിയവയെയും, അപകടത്തിൽ പരിക്കേറ്റുകഴിയുന്ന മൃഗങ്ങളെയും ഏറ്റെടുത്ത് പരിചരിക്കാനാണ് തീരുമാനം. ഇത്തരമൊരു സംരഭം ആരംഭിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വർഷമായി അനുഷ്ക ശ്രമം ആരംഭിച്ചിട്ട്. നിരവധി പഠനങ്ങളും, വിദഗ്ദ്ധരുമായുള്ള കൂടികാഴ്ചക്കും ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.

vbg

ഏറ്റവും മികച്ച പരിചരണം മൃഗങ്ങൾക്ക് നൽകണമെന്നാണ് ആഗ്രഹമെന്നും എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അനുഷ്ക പറഞ്ഞു. ഏറെനാളായുള്ള ആഗ്രഹമാണ് സഭലമായതെന്നും അവർ ട്വിറ്ററിൽ കുറിച്ചു. ഒരു സന്നദ്ധസംഘടനയായി പ്രവർത്തിക്കാനാണ് തീരുമാനം. എന്നാൽ സംഘടനയുടെ പേര് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പുതിയ സംരംഭത്തിന് വിരാട് കോഹ്‌ലിയുടെയും പൂർണ പിന്തുണയുണ്ട്.

virat_anushka271217_20

anukshka sharma birthday special

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top