Articles

ഹിറ്റുകളുടെ കഥ : അനിയത്തിപ്രാവ്

Sponsored Links

Aniyathipravu

എന്റെ സൂര്യ പുത്രി റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റ്‌ വിജയം നേടിയ സമയം സംവിധായകന്‍ ഫാസിലിനെ വിമര്‍ശനശരങ്ങള്‍ കൊണ്ടായിരുന്നു നിരൂപകര്‍ നേരിട്ടത് . പെണ്ണിനെ മതിലുചാടിച്ചു എന്നായിരുന്നു പ്രധാന ആക്ഷേപം . അന്ന് , ഫാസില്‍ മനസ്സില്‍ കരുതിയതാ ‘സ്നേഹത്തിന്റെ വിലയറിയുന്നവരാണ് മക്കള്‍ എന്ന് സമൂഹത്തോട് വിളിച്ചു പറയുന്ന ഒരു ചിത്രമൊരുക്കണമെന്ന് ‘. ഫാസില്‍ സംവിധാനം ചെയ്ത് മലയാളസിനിമ കണ്ട മഹാവിജയങ്ങളിലൊന്നായി മാറിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുകിട്ടിയ ഒരു ത്രെഡ് സ്വര്‍ഗചിത്ര അപ്പച്ചനോട് പറഞ്ഞപ്പോള്‍ അപ്പച്ചനും ഫാസിലിനെ പിന്താങ്ങി .

ചിത്രത്തിന്റെ ക്ലൈമാക്സ് ഒറ്റവരിയില്‍ മാത്രമേ ഫാസില്‍ എഴുതിയിരുന്നുള്ളൂ . അതെങ്ങനെ എടുക്കണമെന്നുള്ള ചിന്ത പലപ്പോഴും ഫാസിലിനെ കുഴപ്പിച്ചു . ഒടുവില്‍ , ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനറെ തൊട്ടുദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ‘ മലയാളികള്‍ എക്കാലവും ഓര്‍ത്ത് വെക്കുന്ന മനോഹരമായ ക്ലൈമാക്സിന്റെ പൂര്‍ണ്ണരൂപം ഫാസിലിന്റെ മനസ്സില്‍ വിരിഞ്ഞു വന്നത്. ബേബി ശാലിനി വളര്‍ന്നുവലുതായ ഒരു പരസ്യചിത്രത്തിന്റെ ഫോട്ടോ കണ്ടായിരുന്നു ഫാസില്‍ ശാലിനിയെ തേടിപോയത് . പുതുമുഖ നായകരെ തിരയുന്ന സമയത്ത് ഫാസിലിന്റെ ഭാര്യ റോസിയായിരുന്നു കുഞ്ചാക്കോ ബോബന്റെ പേര് നിര്‍ദേശിച്ചത് . ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ കുഞ്ചാക്കോ ബോബന് ട്രെയിനിംഗ് കൊടുത്തു . ചാക്കോച്ചന്റെ ശബ്ദം ശരിപ്പെട്ട് വരാഞ്ഞപ്പോള്‍ വിനയ ചന്ദ്രനായിരുന്നു ചാക്കോച്ചന്റെ കഥാപാത്രത്തിന് വേണ്ടി ശബ്ദം കൊടുത്തത് . ശ്രീജ ശാലിനിക്ക് ശബ്ദം കൊടുത്തു.

ചിത്രത്തിന്റെ ഗാന രചന നിര്‍വ്വഹിച്ച രമേശന്‍ നായരുടെ ‘അനിയത്തി പ്രാവിന് പ്രിയരിവര്‍ നല്‍കും സുഖമുള്ള നോവ്‌ ‘ എന്ന പാട്ടിന്റെ വരികള്‍ വായിച്ചു കേട്ടനിമിഷമായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ ഫാസില്‍ കണ്ടെത്തിയത് . എഴുപതു ദിവസം കൊണ്ട് പൂര്‍ത്തിയായ ചിത്രത്തിന് ഒരു കോടിക്ക് മുകളിലായിരുന്നു ചെലവ്. ക്യാമറ ആനന്ദകുട്ടനും . സംഗീതം ഒസേപ്പച്ചനുമായിരുന്നു . ഇന്നസെന്റ് – തിലകന്‍ – ശ്രീവിദ്യ – കെ.എ.പി.എസി . ലളിത – ശങ്കരാടി തുടങ്ങിയവരായിരുന്നു മറ്റുതാരങ്ങള്‍ . 1997 ല്‍ റിലീസ് ചെയ്ത അനിയത്തിപ്രാവിന് ആദ്യാവാരം കളക്ഷന്‍ വളരെ കുറവായിരുന്നു . പിന്നീട് , സ്വര്‍ഗചിത്ര ബാനറിന്റെ പ്രേക്ഷക പള്‍സ് അറിഞ്ഞ പരസ്യതന്ത്രമായിരുന്നു അനിയത്തിപ്രാവിനെ മലയാളസിനിമയിലെ മഹാവിജയങ്ങളിലൊന്നാക്കി മാറ്റിയത്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top