News

സ്ത്രീ പ്രതിനിധ്യത്തോടെ താര സംഘടനയിൽ അഴിച്ചു പണി – രമ്യ നമ്പീശനു പട്ടികയിലും സ്ഥാനമില്ല

Sponsored Links

amma

സ്ത്രീ പ്രതിനിധ്യത്തോടെ താര സംഘടനയിൽ അഴിച്ചു പണി – രമ്യ നമ്പീശനു പട്ടികയിലും സ്ഥാനമില്ല

Amma meet

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമയിൽ റിമ കല്ലിങ്കൽ , രെമ്യ നമ്പീശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച സ്ത്രീ സംഘടനയാണ് വിമൺ ഇൻ സിനിമ കളക്ടീവ് . തുടക്കത്തിൽ ശക്തമായ പ്രതിഷേധ പ്രവർത്തനങ്ങളുമായി മുന്നോട് പോയ സംഘടന ദിലീപിനെതിരെ കടുത്ത പ്രസ്താവനകളാണ് ഉയർത്തിയത്.

women-in-cinema

പരസ്യ പ്രതികരണമുണ്ടായില്ലെങ്കിലും താരസംഘടനയ്‌ക്കുള്ളില്‍ ഇതിനെതിരേ എതിര്‍പ്പു ശക്‌തമാണ്‌.‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗം വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതേത്തുടര്‍ന്നു നീണ്ടു പോയി. പിന്നീട്‌ സൂപ്പര്‍ താരങ്ങള്‍ ഇടപെട്ടാണു യോഗം വിളിക്കാന്‍ തീരുമാനിച്ചത്‌. ഇന്നസെന്റ് പ്രെസിഡെന്റ് സ്ഥാനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ മോഹൻലാലിനാണ് മുൻഗണന .

amma-meeting.jpg.image.784.410

യോഗം കൂടിയ സാഹചര്യത്തിൽ താരസംഘടന ‘അമ്മ’യുടെ ഭരണസമിതിയില്‍ സ്‌ത്രീപ്രാതിനിധ്യം വര്‍ധിക്കും എന്നാണു അറിയാൻ സാധിക്കുന്നത് . എന്നാല്‍, യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരേ നിലപാട്‌ സ്വീകരിച്ച രമ്യാ നമ്പീശന്‍ ഉള്‍പ്പടെയുള്ളവര്‍ ഭാരവാഹിത്വത്തില്‍നിന്ന്‌ ഒഴിവായി. നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം അവസാനിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ്‌ അംഗമായ രമ്യയുടെ പേരില്ലാത്ത പട്ടികയാണു പുറത്തുവന്നിട്ടുള്ളത്.

remya-nambeesan-hot

സെക്രട്ടറി ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകും. എം.എല്‍.എമാരായ കെ.ബി. ഗണേഷ്‌കുമാറും മുകേഷും വൈസ്‌ പ്രസിഡന്റുമാരാകും. സിദ്ദിഖ്‌, ജഗദീഷ്‌ എന്നിവര്‍ യഥാക്രമം ജോയിന്റ്‌ സെക്രട്ടറി, ട്രഷറര്‍ സ്‌ഥാനങ്ങളിലുമെത്തുമെന്നാണു സൂചന.

amma1

AMMA association against remya nambeeshan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top