News

അമിതാഭ് ബച്ചനും കമല്‍ഹാസനുമൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു അബദ്ധം പറ്റിയ കജോൾ

Sponsored Links

Kajol with Amithabh and Kamalhasan

സിനിമാലോകത്തെ ഇതിഹാസങ്ങളായ അമിതാഭ് ബച്ചനും കമല്‍ഹാസനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ട്രോളന്മാര്‍ക്ക് ഇരയായിരിക്കുകയാണ് ബോളിവുഡിന്റെ ക്യൂട്ട് ലേഡി കജോള്‍. ഇരുപത്തിമൂന്നാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സതോടനുബന്ധിച്ചു നടന്ന ചടങ്ങിനിടയിലാണ് കജോള്‍ ഇരുവര്‍ക്കുമൊപ്പം ചിത്രമെടുത്ത്.

Kajol with Amithabh and Kamalhasanപക്ഷെ ആവേശത്തിന് പുറത്ത് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കാജോളിന് ഒരുഅബദ്ധം പറ്റി. രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം സെല്‍ഫി ടൈം എന്ന ക്യാപ്ഷനോടെയാണ് കജോള്‍ ചിത്രം പങ്കുവച്ചത്. പക്ഷെ സത്യത്തില്‍ അത് നാലാമതൊരാള്‍ എടുത്ത ചിത്രമായിരുന്നു.
Screen Shot 2017-11-14 at 10.51.51 PM
ഗ്രൂപ്പ് ഫോട്ടോയും സെല്‍ഫിയും തിരിച്ചറിയാന്‍ കഴിയില്ലേയെന്ന് ചോദിച്ചായിരുന്നു കാജോളിന് നേരെ ട്രോളന്മാരുടെ ആക്രമണം. ബോണ്‍വിറ്റയും ഹോര്‍ലിക്‌സും മക്കളെകൊണ്ട് കുടിപ്പിക്കും പക്ഷെ സ്വയം കുടിക്കാറില്ലേ എന്നായിരുന്നു ഈ പരസ്യങ്ങളിലെ നായിക കൂടിയായ കജോലിനോട് ചിലര്‍ ചോദിച്ചതു . എന്തായാലും ഇനിയൊരു ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കജോള്‍ രണ്ട് വട്ടം ചിന്തിക്കുമെന്ന് ഉറപ്പാണ്.Screen Shot 2017-11-14 at 10.51.41 PM

Screen Shot 2017-11-14 at 10.51.34 PM

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top