Articles

അമർ അക്ബർ അന്തോണി – ഇത് ഞങ്ങളുടെ കഥ

Prev1 of 2Next

അമർ അക്ബർ അന്തോണി – ഇത് ഞങ്ങളുടെ കഥ

അമറിനെയും അക്ബറിനെയും അന്തോണിയെയും കണ്ട് പൊട്ടിച്ചിരിയുടെ അലകൾ അടങ്ങിയിട്ടില്ല തീയേറ്ററുകളിൽ. മലയാള സിനിമാ കളക്ഷനിൽ റെക്കാർഡ് കുറിക്കുകയാണ് അമർ അക്ബർ അന്തോണി. മലയാളികൾക്ക് വർഷങ്ങളായി പരിചയമുള്ള നാദിർഷ എന്ന കലാകാരന്റെ ആദ്യ സംവിധാന സംരംഭം, മലയാളത്തിലെ പുതു തലമുറ താരങ്ങളിൽ മികവുള്ള പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ നായകന്മാർ എന്നിങ്ങനെ വിശേഷണങ്ങളേറെയുണ്ട് അമർ അക്ബർ അന്തോണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്. പക്ഷേ, സിനിമ ഹിറ്റായപ്പോൾ താരപ്പദവിയിലേക്കുയർന്നത് മറ്റു രണ്ടു പേരാണ്,  തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും.

12233586_10208653869243265_1240832137_n
ആറാം ക്ളാസിൽ പഠിക്കുമ്പോൾ കലോത്സവ വേദികളിൽ ഒരേ മത്സരത്തിന് പങ്കെടുക്കാനെത്തിയപ്പോൾ കണ്ടുമുട്ടി തുടങ്ങിയ സൗഹൃദമാണ് കൂനമ്മാവുകാരനായ ബിബിന്റെയും കലൂരുകാരനായ വിഷ്ണുവിന്റെയും. ഒപ്പം റിഥിൻ എന്ന കൂട്ടുകാരുനുമായപ്പോൾ തമാശ നിറഞ്ഞ മൂവർസംഘമായി.
ടെലിവിഷൻ പരിപാടികൾക്ക് തിരക്കഥയൊരുക്കുകയായിരുന്നു ബിബിൻ. വിഷ്ണു സിനിമയിൽ കൊച്ചു കൊച്ചു വേഷങ്ങളിൽ അഭിനയിക്കുകയും. റിഥിൻ സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന തിരക്കിലും. ഇവരുടെ സൗഹൃദക്കൂട്ടം കണ്ട് സിനിമയ്ക്ക് കഥയൊരുക്കാൻ മറ്റു കൂട്ടുകാർ നിർബന്ധിച്ചു. അങ്ങനെ എഴുത്തിൽ അഭിരുചിയുള്ള ബിബിനും വിഷ്ണുവും തങ്ങളുടെ ജീവിതം തിരക്കഥയാക്കാൻ തുടങ്ങി. വിഷ്ണുവും ബിബിനും റിഥിനും കടലാസിൽ അമറും അക്ബറും അന്തോണിയുമായി. കുഞ്ഞു നാളിൽ പോളിയോ ബാധിച്ച് കാലിന് സ്വാധീനക്കുറവുള്ള ബിബിൻ തന്റെ എല്ലാ മാനറിസങ്ങളും നൽകിയാണ് അക്ബറെന്ന കഥാപാത്രം ഒരുക്കിയത്. വിഷ്ണു അന്തോണിയും റിഥിൻ അമറുമായി.

തങ്ങൾ തന്നെ നായകരായി സിനിമപുറത്തിറക്കണമെന്നായിരുന്നു മൂവർ സംഘത്തിന്റെ താൽപര്യം. …  അടുത്ത പേജിൽ

Prev1 of 2Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top